Asianet News MalayalamAsianet News Malayalam

നിലപാട് തിരുത്തി ഭൂപെൻ ഹസാരികയുടെ കുടുംബം; ഭാരതരത്ന സ്വീകരിക്കും

ഭാരതരത്ന സ്വീകരിക്കാൻ തയ്യാറെന്ന് അസാമീസ് ഗായകൻ ഭൂപെൻ ഹസാരികയുടെ മകൻ തേജ് ഹസാരിക. തന്‍റെ പിതാവിനും അദ്ദേഹത്തിന്‍റെ ആരാധകർക്കും വേണ്ടി താൻ ഈ ബഹുമതി സ്വീകരിക്കാൻ തയ്യാറാണെന്ന് തേജ് ഹസാരിക.

Bhupen Hazarikas son agrees to receive Bharat Ratna on behalf of father
Author
Delhi, First Published Feb 15, 2019, 6:14 PM IST

ദില്ലി: ഭാരതരത്ന സ്വീകരിക്കാൻ തയ്യാറാണെന്ന് അന്തരിച്ച അസാമീസ് ഗായകൻ ഭൂപൻ ഹസാരികയുടെ മകൻ തേജ് ഹസാരിക. തന്‍റെ പിതാവിനും അദ്ദേഹത്തിന്‍റെ ആരാധകർക്കും വേണ്ടി സ്വപ്നതുല്യമായ ഈ പരമോന്നത ബഹുമതി സ്വീകരിക്കാൻ ആഗ്രഹിക്കുന്നതായി തേജ് ഹസാരിക പറഞ്ഞു. 

പൗരത്വബില്ലിനെതിരെയുള്ള പ്രതിഷേധ സൂചകമായി ഈ മാസം 11 ന് ഭാരതരത്ന നിഷേധിക്കുകയാണെന്ന് അറിയിച്ച ഭൂപൻ ഹസാരികയുടെ കുടുംബത്തിന്‍റെ നിലപാട് വിവാദമായിരുന്നു. എന്നാൽ തന്‍റെ വാക്കുകളെ തെറ്റായി വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നാണ് തേജ് ഹസാരികയുടെ വിശദീകരണം.

Follow Us:
Download App:
  • android
  • ios