Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിൽ അണ്ണാഡിഎംകെയും ബിജെപിയും ഒറ്റക്കെട്ട്; സഖ്യപ്രഖ്യാപനം ഉടൻ

24 സീറ്റിൽ അണ്ണാ ഡിഎംകെയും എട്ട് സീറ്റിൽ ബിജെപിയും മത്സരിക്കാനാണ് സാധ്യത. പിഎംകെ, ഡിഎംഡികെ അടക്കമുള്ള പാർട്ടികളും സഖ്യത്തിൽ ഉണ്ടാകും

bjp anna dmk alliance in tamilnadu will be announce soon; piyush ghoyal meets ministers
Author
Tamil Nadu, First Published Feb 15, 2019, 6:53 AM IST

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെ - ബിജെപി സഖ്യപ്രഖ്യാപനം ഉടൻ ഉണ്ടാകും. തമിഴ്നാടിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, മന്ത്രിമാർ ഉൾപ്പെട്ട ചർച്ചയ്ക്കായി രൂപീകരിച്ച സമിതിയുമായി ഇന്നലെ കൂടിക്കാഴ്ച്ച നടത്തി. 24 സീറ്റിൽ അണ്ണാ ഡിഎംകെയും എട്ട് സീറ്റിൽ ബിജെപിയും മത്സരിക്കാനാണ് സാധ്യത. പിഎംകെ, ഡിഎംഡികെ അടക്കമുള്ള പാർട്ടികളും സഖ്യത്തിൽ ഉണ്ടാകും. 

സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ ചർച്ചകളുടെ ഭാഗമായി മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുമായി പീയുഷ് ഗോയൽ  ഇന്ന് കൂടിക്കാഴ്ച നടത്തും. ബിജെപിയുടെ ശക്തികേന്ദ്രമായ കന്യാകുമാരിയിലെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുമ്പേ സഖ്യ പ്രഖ്യാപനം നടത്തി പ്രചാരണം തുടങ്ങണമെന്ന നിലപാടിലാണ് ബിജെപി.

Follow Us:
Download App:
  • android
  • ios