Asianet News MalayalamAsianet News Malayalam

ശബരിമലയിലേക്ക് പ്രവര്‍ത്തകരെ സംഘടിപ്പിച്ചെത്തിക്കാനുള്ള ബിജെപി നീക്കം പുറത്ത്

ശബരിമലയിലേക്ക് പ്രവര്‍ത്തകരെ സംഘടിപ്പിച്ചെത്തിക്കാനുള്ള ബിജെപി നീക്കം പുറത്തായി. ഓരോ ദിവസവും ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ അയക്കാന്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിക്കുന്ന ബിജെപിയുടെ സര്‍ക്കുലര്‍ പുറത്തായി

bjp circular demanding to bring activist to sabarimala
Author
Thiruvananthapuram, First Published Nov 19, 2018, 12:08 PM IST

തിരുവനന്തപുരം: ശബരിമലയിലേക്ക് പ്രവര്‍ത്തകരെ സംഘടിപ്പിച്ചെത്തിക്കാനുള്ള ബിജെപി നീക്കം പുറത്തായി. സന്നിധാനത്ത് പ്രതിഷേധം സംഘടിപ്പിക്കാനുള്ള നേതാക്കളെ നിശ്ചയിച്ച് ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ ഇറക്കിയ സർക്കുലറാണ് പുറത്ത് വന്നത്. ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകാർക്കെതിരെയാണ് സമരം എന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള രംഗത്ത്.

ശബരിമല വിഷയത്തിൽ വ്യക്തമായ പദ്ധതിയോടെയാണ് സമരം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പല തവണ വ്യക്തമാക്കിയതാണ്. ഈ വാക്കുകൾ സാധൂകരിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സർക്കുലർ. ഈ മാസം 18 മുതൽ ഡിസംബർ 15 വരെ ശബരിമലയിൽ എത്തേണ്ട ബിജെപി നേതാക്കളുടെ പട്ടികയാണ് സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ പുറത്തിക്കിയ സർക്കുലറിലുള്ളത്. നിയോജക മണ്ഡല അടിസ്ഥാനത്തിലാണ് നേതാക്കൾക്ക് ചുമതല. സംഘ ജില്ലകളിൽ നിന്ന് പരമാവധി പ്രവർത്തകരെ സന്നിധാനത്ത് എത്തിക്കണം. 

നിർദ്ദേശ പ്രകാരം സമരങ്ങൾ ഏകോപിപ്പിക്കേണ്ടത് നേതാക്കളാണ്. സമരം ഏകോപിപ്പിക്കാൻ നേതാക്കളുടെ ഫോൺ നമ്പരും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മണ്ഡലകാലത്തെ ബാക്കി ദിവസത്തേക്കുള്ള നേതാക്കളുടെ പട്ടികയും ഫോൺ നന്പരും പിന്നാലെ വരുമെന്ന അറിയിപ്പും ഇതിലുണ്ട്.

Follow Us:
Download App:
  • android
  • ios