Asianet News MalayalamAsianet News Malayalam

ശോഭ സുരേന്ദ്രന്‍റെ സമരപ്പന്തലിന് മുന്നിൽ ബിജെപി പ്രവർത്തകരുടെ നാമജപ പ്രതിഷേധം

സെക്രട്ടേറിയറ്റിന് സമീപം ശോഭ സുരേന്ദ്രന്‍റെ സമരപ്പന്തലിന് മുന്നിൽ ബിജെപി പ്രവർത്തകരുടെ നാമജപ പ്രതിഷേധം. 

bjp protest in sobha surendrans strike spot
Author
Thiruvananthapuram, First Published Dec 23, 2018, 12:18 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് സമീപം ശോഭ സുരേന്ദ്രന്‍റെ സമരപ്പന്തലിന് മുന്നിൽ ബിജെപി പ്രവർത്തകരുടെ നാമജപ പ്രതിഷേധം.  ശബരിമലയിൽ നിരോധനാജ്ഞ തുടരുന്നത് ആക്ടിവിസ്റ്റുകൾക്ക് അഴിഞ്ഞാടനെന്ന് ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. ആചാര ലംഘനം നടന്നിരുന്നുവെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നിലെ തന്‍റെ സമരപ്പന്തലിലുളളവര്‍ ആത്മാഹൂതിക്ക് വരെ തയ്യാറാകുമായിരുന്നുവെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.  മനിതി സംഘത്തിനെതിരെ നാമജപവുമായി ശോഭ സുരേന്ദ്രന്‍റെ നിരാഹാര സമരപ്പന്തലില്‍ നിരവധി ബിജെപി പ്രവര്‍ത്തകരെത്തിയിരുന്നു.

ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ നിരാഹാര സമരം. എ എന്‍ രാധാകൃഷ്ണന്‍ , സി കെ പത്മനാഭനും ശേഷമാണ്  ശോഭ സുരേന്ദ്രന്‍ നിരാഹാരം സമരം നയിക്കുന്നത്. ശോഭ സുരേന്ദ്രന്‍റെ നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു.  ശബരിമലയിലെ ഭക്തർക്കെതിരായ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൂന്നിനാണ് ബിജെപി നിരാഹാര സമരം തുടങ്ങിയത്.


 

Follow Us:
Download App:
  • android
  • ios