Asianet News MalayalamAsianet News Malayalam

ശബരിമല: സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി

ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍  സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി. യുവതീ പ്രവേശനം വിലക്കണമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍ പിള്ള പറഞ്ഞു.

BJP will attend the all party meeting called by government in sabarimala controversy
Author
Kerala, First Published Nov 14, 2018, 7:52 PM IST

തിരുവനന്തപുരം: ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍  സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി. യുവതീ പ്രവേശനം വിലക്കണമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല സര്‍വകക്ഷി യോഗത്തില്‍ ബിജെപിയും പങ്കെടുക്കും. സർക്കറിന്റേത് വൈകി വന്ന ബുദ്ധി ആണെങ്കിലും അതിൽ പ്രതീക്ഷ വെക്കുന്നു. യുവതിപ്രവേശനം   ആവശ്യപ്പെടും. മണ്ഡലകാലം സുഗമമാക്കാൻ സർക്കാർ മുന്‍കയ്യെടുക്കണം.  മറ്റ്‌ ഹിന്ദു സംഘടനകളെ ക്ഷണിക്കത്തിൽ അതൃപ്‌തിയുണ്ട്. സമരരംഗത്ത് തുടരണമോ എന്നത് സർവകക്ഷി യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃപ്തി ദേശായിയെ ഹീറോ ആയി കാണുന്നില്ല. അവരു‍‍ടെ വരവ്  പ്രശസ്തിക്ക് വേണ്ടിയുള്ള പ്രകടനം മാത്രമാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ശ്രീധരന്‍ പിള്ള പറഞ്ഞു. 

യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന നിരവധി ഹര്‍ജികളിലെ ആവശ്യം അംഗീകരിച്ചെങ്കിലും നരേത്തെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്യാന്‍ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടങ്ങുന്ന സുപ്രിംകോടതി ബെഞ്ച് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്.

Follow Us:
Download App:
  • android
  • ios