Asianet News MalayalamAsianet News Malayalam

മോദി പകച്ചുപോയി സാധാരണക്കാരനായ ബിജെപി പ്രവര്‍ത്തകന്‍റെ ചോദ്യത്തില്‍

കഴിഞ്ഞ ദിവസം പുതുച്ചേരിയിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി മോദി സംവദിക്കുന്നതിനിടെയാണ് സംഭവം.  പാർട്ടിയുടെ അനുഭാവിയായി വന്ന ഒരാൾ ചോദിച്ച ചോദ്യം മോദിയെ കുഴപ്പിച്ചു

BJP Worker to PM Take care of middle class as you take care of tax
Author
Pondicherry, First Published Dec 22, 2018, 10:44 AM IST

പുതുച്ചേരി: ബിജെപി ബൂത്ത് പ്രവര്‍ത്തകരുമായുള്ള സംവാദത്തില്‍ മോദിയെ ആശങ്കപ്പെടുത്തിയ ചോദ്യവുമായി ബിജെപി പ്രവര്‍ത്തകന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി മോദി ആപ്പ് വഴി നടത്തുന്ന മുഖാമുഖം പരിപാടിയായ  മേരാ ബൂത്ത് സബ്സേ മസ്ബൂത് എന്ന പരിപാടിയിലാണ് സംഭവം. തിരഞ്ഞെടുക്കപ്പെട്ട പാർട്ടി പ്രവർത്തകരും മോദി ആരാധകരുമാണ് പരിപാടിയിൽ പങ്കെടുക്കുക. വിഡിയോ കോൺഫറൻസ് വഴിയാണ് സംവാദം. 

കഴിഞ്ഞ ദിവസം പുതുച്ചേരിയിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി മോദി സംവദിക്കുന്നതിനിടെയാണ് സംഭവം.  പാർട്ടിയുടെ അനുഭാവിയായി വന്ന ഒരാൾ ചോദിച്ച ചോദ്യം മോദിയെ കുഴപ്പിച്ചു.  പ്രവർത്തകർക്ക് സംസാരിക്കാൻ അവസരം നൽകിയപ്പോൾ നിരവധി പേർ കൈ ഉയർത്തി. അവസരം ലഭിച്ചത് നിർമൽ കുമാർ ജെയ്ൻ എന്ന വ്യക്തിക്ക്. മൈക്ക് കിട്ടിയ ജെയിന്‍ എഴുതിക്കൊണ്ടുവന്ന ചോദ്യം ചോദിക്കാന്‍ ആരംഭിച്ചു.

"ബഹുമാനപ്പെട്ട പ്രധാനമന്ത്രി, അങ്ങയോട് സംസാരിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. എന്‍റെ ചോദ്യം ഇതാമ് താങ്കൾ രാജ്യത്തിന് മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. പക്ഷേ മധ്യവർഗത്തില്‌പ്പെട്ടവർ വിചാരിക്കുന്നത് സർക്കാർ ഏതുവിധത്തിലും ജനങ്ങളിൽ നിന്ന് നികുതി പിരിക്കാൻ വേണ്ടി മാത്രം നടക്കുന്നവരാണെന്നാണ്, അവർ ആഗ്രഹിക്കുന്ന ഇളവുകളൊന്നും ലഭിക്കുന്നില്ല. ഐടി മേഖലയിലും ബാങ്കിങ് മേഖലയിലെ ഫീസിന്റെയും പിഴയുടയും കാര്യമെല്ലാം ഉദാഹരണങ്ങളാണ്. അവിടെയെല്ലാം ആളുകൾ കഴിവുകേട് കാണുന്നു. അതുകൊണ്ട് നികുതി പിരിക്കുംപോലെ പാർട്ടിയുടെ അടിത്തറയായ മധ്യവർഗ്ഗക്കാർക്ക് കുറച്ച് ഇളവ് നൽകണമെന്നും ഞാൻ അപേക്ഷിക്കുന്നു''-ഇതായിരുന്നു നിർമലിന്‍റെ ചോദ്യം. 

എന്നാല്‍ ഈ ചോദ്യത്തില്‍  മോദി പകച്ചതായി വീഡിയോയില്‍ വ്യക്തമാണ്. താങ്കള്‍ ഒരു വ്യാപാരിയായതുകൊണ്ട് വ്യാപരത്തെക്കുറിച്ച് സംസാരിക്കുന്നത് സാധാരണയാണെന്നും ചിരിച്ചുകൊണ്ട് പറഞ്ഞ മോദി സാധാരണക്കാരുടെ ക്ഷേമത്തിനായുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അറിയിച്ചു. എന്നാല്‍ ഉത്തരം തൃപ്തികരമല്ലെന്ന് മനസിലായ പ്രധാനമന്ത്രി പുതുച്ചേരിക്ക് വണക്കം എന്നുപറഞ്ഞ് അടുത്ത ചോദ്യത്തിലേക്ക് കടന്നു.

Follow Us:
Download App:
  • android
  • ios