Asianet News MalayalamAsianet News Malayalam

ലൈംഗികമായി പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകിയ യുവതിക്ക് കാൽ കോടി രൂപ പിഴ ശിക്ഷ

നേഹയുടെ കമ്പനിയും ആരോപണ വിധേയന്‍റെ കമ്പനിയും തമ്മിൽ ട്രേഡ് മാർക്കിനെച്ചൊല്ലി നിയമ പോരാട്ടം നടന്നിരുന്നു. കേസിൽ ആരോപണ വിധേയന് അനൂകുലമായ വിധി വന്നത് യുവതിയെ ചൊടിപ്പിച്ചു. ഇതിന്‍റെ പക തീർക്കാനാണ് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയുമായി ഇവർ പൊലീസിനെ സമീപിച്ചത്.

Bombay high court has imposed a fine of Rs 25 lakh on a false case of molestation
Author
Mumbai, First Published Jan 28, 2019, 11:23 PM IST

മുംബൈ: ഹരിയാനയിലെ ഗുഡ്‍ഗാവ് സ്വദേശിയും ബിസിനസുകാരിയായ നേഹ ഗാന്ധിറും ഭര്‍ത്താവും ചേര്‍ന്നാണ് മുംബൈ സ്വദേശിയായ യുവവ്യവസായിക്ക് എതിരെ ലൈംഗികപീഡന ആരോപണം ഉന്നയിച്ച് നൽകിയ കേസാണ് കോടതി വ്യാജമെന്ന് കണ്ടെത്തിയത്. നേഹയുടെ കമ്പനിയും ആരോപണ വിധേയന്‍റെ കമ്പനിയും തമ്മിൽ ട്രേഡ് മാർക്കിനെച്ചൊല്ലി നിയമ പോരാട്ടം നടന്നിരുന്നു. കേസിൽ ആരോപണ വിധേയന് അനൂകുലമായ വിധി വന്നത് നേഹ ഗാന്ധിറെ ചൊടിപ്പിച്ചിരുന്നു. ഇതിന്‍റെ പക തീർക്കാനാണ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയുമായി ഇവർ പൊലീസിനെ സമീപിച്ചത്.

പരാതി വ്യാജമാണന്ന് കാട്ടി കമ്പനി ഉടമയും കോടതിയെ സമീപിച്ചു. വിചാരണ വേളയിൽ തനിക്ക് തോന്നിയ പകയാണ് പരാതി കൊടുക്കാൻ പ്രേരിപ്പിച്ചത് എന്ന് നേഹ ഗാന്ധിയർ കോടതിയിൽ സമ്മതിക്കുകയായിരുന്നു.  വനിതാ സംരക്ഷണ നിയമങ്ങളെ പരാതിക്കാരി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നും നീതിന്യായ വ്യവസ്ഥയെ കബളിപ്പിക്കാന്‍ നാടകം കളിച്ചെന്നും കോടതി കുറ്റപ്പെടുത്തി.

സ്ത്രീ സുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കുള്ള മുന്നറിയെപ്പ് എന്ന നിലയിലാണ് കാൽ കോടി രൂപയുടെ ഭീമൻ പിഴ യുവതിക്കെതിരെ കോടതി ചുമത്തിയത്. ഇത്തരം വ്യാജ പരാതികൾ സത്യസന്ധമായ പരാതികളെയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

Follow Us:
Download App:
  • android
  • ios