Asianet News MalayalamAsianet News Malayalam

വിവാഹം കഴിക്കാൻ താത്പര്യം; ഫേസ്ബുക് സുഹൃത്തിന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ജവാൻ അറസ്റ്റിൽ

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് സഞ്ജയും അരുണയും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലായ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ അരുണ നേരത്തെ വിവാഹിതയായിരുന്നു. 

BSF Jawan killed Facebook friend's husband
Author
Odisha, First Published Oct 22, 2018, 11:12 AM IST

ഭുവനേശ്വർ: ഫേസ്ബുകിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ജവാൻ അറസ്റ്റിൽ. ഹരിയാന സ്വദേശി സഞ്ജയ് കുമാറാണ് അറസ്റ്റിലായത്. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം.

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് സഞ്ജയും അരുണയും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലായ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ അരുണ നേരത്തെ വിവാഹിതയായിരുന്നു. പിന്നീട് അരുണയുടെ ഭർത്താവ് മന്തു പത്രയെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി ഒഴിവാക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

കൊലപാതകത്തിന്റെ പദ്ധതി തയ്യാറാക്കിയത് അരുണയാണ്. ബംഗാൾ സ്വദേശിയായ മന്തു പത്ര സ്വർണ്ണ വ്യാപാരിയാണ്. അസ്സാമിലെ ദിബ്രുഗഡിൽ നിന്നാണ് സഞ്ജയെ പൊലീസ് പിടികൂടിയത്. അസ്സാം - നേപ്പാൾ ബോർഡറുകളിൽ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു സഞ്ജയ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. 
 

Follow Us:
Download App:
  • android
  • ios