Asianet News MalayalamAsianet News Malayalam

ഓടുന്ന ബസിനടിയിലേക്ക് സുഹൃത്തിനെ തള്ളിയിട്ട് യുവതി- വീഡിയോ

ബസ് അടുത്തത്തിയപ്പോഴാണ് ഫൂട്ട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന സുഹൃത്തിനെ കൂടെയുള്ള യുവതി ബസിനടിയിലേക്ക് തള്ളിയിട്ടത്.

CCTV Captures Woman Pushing Friend Under Bus

വാഴ്‌സ്വ: എന്നാലും ഇങ്ങനെയുമുണ്ടാകുമോ സഹൃത്തുക്കള്‍ എന്ന് ഈ വീഡിയോ കണ്ടാല്‍ ആരും ചോദിച്ചുപോകും. ഓടുന്ന ബസിനടിയിലേക്ക് സുഹൃത്തിനെ തള്ളിയിടുന്ന യുവതിയുടെ സിസി ടീവി വീഡിയോ ആണ് കാഴ്ചക്കാരെ ഞെട്ടിക്കുന്നത്. ഈ മാസം 12ന് പോളണ്ടിലണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ബസ് അടുത്തത്തിയപ്പോഴാണ് ഫൂട്ട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന സുഹൃത്തിനെ കൂടെയുള്ള യുവതി ബസിനടിയിലേക്ക് തള്ളിയിട്ടത്. വെറും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് സുഹൃത്തിന്റെ തല ബസിന്റെ ടയറുകള്‍ക്കടിയില്‍ നിന്ന് രക്ഷപ്പെട്ടത്. തമാശക്കുവേണ്ടിയാണ് ചെയ്തതെന്നും അത് ഇത്തരത്തിലാവുമെന്ന് കരുതിയില്ലെന്നുമാണ് യുവതിയുടെ പ്രതികരണം.

ബസ് കടന്നുപോയശേഷം എഴുന്നേറ്റ സുഹൃത്ത് തന്നെ തള്ളിയിട്ട സുഹൃത്തിനോട് എങ്ങനെയാവും പ്രതകരിച്ചിരിക്കുക എന്ന്  അറിയാന്‍ ഈ വീഡിയോ കൂടി ഒന്നു കാണണം.

സംഭവത്തില്‍ ഗതാഗതം തടസപ്പെടുത്തിയതിന് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ബസ് ഡ്രൈവറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, വീഡിയോ പുറത്തുവന്നതോടെ സുഹൃത്തിനെ തള്ളിയിട്ട യുവതിക്കെതിരെ കടുത്ത കുറ്റം ചുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കുറ്റക്കാരിയെന്ന് തെളിഞ്ഞാല്‍ തള്ളിയിട്ട യുവതിക്ക് ഒരുവര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരും.

Follow Us:
Download App:
  • android
  • ios