Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ കലാപത്തിന് വഴിമരുന്നിടുന്ന നടപടി സര്‍ക്കാരും ബിജെപിയും അവസാനിപ്പിക്കണം: ചെന്നിത്തല

ശബരിമലയില്‍ കലാപത്തിന് വഴിമരുന്നിടുന്ന നടപടി സര്‍ക്കാരും ബിജെപിയും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ തീര്‍ത്ഥാടനം സുഗമമായി നടത്താനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

chennithala press meet against govt on sabarimala issue
Author
Thiruvananthapuram, First Published Nov 2, 2018, 10:46 AM IST

തിരുവനന്തപുരം:  സര്‍ക്കാര്‍ വിവാദങ്ങള്‍ക്ക് പിറകെ പോവുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ കലാപത്തിന് വഴിമരുന്നിടുന്ന നടപടി സര്‍ക്കാരും ബിജെപിയും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ തീര്‍ത്ഥാടനം സുഗമമായി നടത്താനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.ഇതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തില്‍ സമാധാനത്തിനായി സത്യാഗ്രഹം നടത്തുമെന്നും ചെന്നിത്തല അറിയിച്ചു. 

ശബരിമലയില്‍ പൂര്‍ണമായി സമാധാന അന്തരീക്ഷം ഉണ്ടാകണം.  തീര്‍ത്ഥാടകര്‍ക്ക്  ദര്‍ശനത്തിനായുള്ള സാഹചര്യം പുന:സ്ഥാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എങ്ങനെ തീര്‍ത്ഥാടനം നടത്തണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാന്‍ കഴിയില്ല. അത് അയ്യപ്പ ഭക്തന്‍മാരുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ആ സ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കുന്ന നടപടി പൊലീസിന്‍റെയോ സര്‍ക്കാരിന്‍റെയോ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല. ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന അയ്യപ്പ ഭക്തര്‍ക്ക് അത്തരമൊരു ആശങ്ക ഉയരുന്നുണ്ട്.   ശബരിമലയിലെ നിയന്ത്രണം തീര്‍ത്ഥാടകരുടെ സ്വാതന്ത്ര്യത്തിലെക്കുള്ള കടന്നു കയറ്റമാണ്. സര്‍ക്കാറിന്‍റെ  സാലറി ചലഞ്ച് ജീവനക്കാരെ രണ്ട് തട്ടിലാക്കിയെന്നും ചെന്നിത്തല ആരോപിച്ചു. സാലറി ചലഞ്ചിന്‍റെ കാര്യത്തില്‍ മാത്രം എന്തുകൊണ്ട് സര്‍ക്കാര്‍ സുപ്രീം കോടതി വിധി നടപ്പാക്കിയില്ല എന്നും ചെന്നിത്തല ചോദിക്കുന്നു. 

Follow Us:
Download App:
  • android
  • ios