Asianet News MalayalamAsianet News Malayalam

ട്രംപും യുറോപ്യന്‍ യൂണിയനും വീണ്ടും കൊമ്പുകോര്‍ക്കുന്നു

അമേരിക്കയുടെ തെറ്റായ വ്യാപാര നയങ്ങള്‍ രാജ്യത്തിന് വന്‍ നഷ്ടമുണ്ടാക്കുന്നുവെന്ന മുന്‍ പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ചാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ട്രംപ് യൂറോപ്യന്‍ യൂണിയനെതിരെ രംഗത്തുവന്നിരിക്കുന്നത്.

clash between donald trump and european union

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് വീണ്ടും കൊന്പുകോര്‍ക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കാര്‍ ഇറക്കുമതിക്ക് നികുതി ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. ട്രംപിന്‍റെ നീക്കത്തില്‍ ഐഎംഎഫും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനും പ്രതിഷേധം അറിയിച്ചു.

അമേരിക്കയുടെ തെറ്റായ വ്യാപാര നയങ്ങള്‍ രാജ്യത്തിന് വന്‍ നഷ്ടമുണ്ടാക്കുന്നുവെന്ന മുന്‍ പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ചാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ട്രംപ് യൂറോപ്യന്‍ യൂണിയനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഈ നഷ്ടക്കച്ചവടം ഇനി തുടരാനാവില്ലെന്നാണ് ട്രംപിന്‍റെ നിലപാട്. അതുകൊണ്ട് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കാര്‍ ഇറക്കുമതിക്ക് പുതിയ നികുതി ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ശക്തമായ നടപടിയിലൂടെ മാത്രമേ വ്യാപാര യുദ്ധത്തില്‍ വിജയം കൈവരിക്കാനാകൂ എന്നാണ് ട്രംപിന്‍റെ നിലപാട്. കഴിഞ്ഞ ദിവസം യൂറോപ്പില്‍ നിന്ന് സ്റ്റീലിന്‍റേയും അലുമിനിയത്തിന്‍റേയും ഇറക്കുമതിക്ക് ട്രംപ് നികുതി ഏര്‍പ്പെടുത്തിയിരുന്നു. 

ഐഎംഎഫും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനും അമേരിക്കന്‍ നിലപാടുകളെ ചോദ്യം ചെയ്തപ്പോള്‍ അമേരിക്കക്ക് തക്ക മറുപടി നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കി. അമേരിക്കില്‍ നിന്നുള്ള ഇറക്കുമതി തീരുവയില്‍ 25 ശതമാനം വര്‍ദ്ധന യൂറോപ്യന്‍ യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് ഉല്‍പ്പന്നങ്ങളായ ലിവൈസ്, ഹാര്‍ലി ഡേവിസണ്‍ തുടങ്ങിയവയെയാണ് യൂറോപ്യന്‍ യൂണിയന്‍ ഉന്നം വയ്ക്കുന്നത്. ട്രംപിന്‍റെ തീരുമാനത്തിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. തെറ്റായ ഉപദേശങ്ങളാണ് ട്രംപിനെക്കൊണ്‍് ഈ തീരുമാനമെടുപ്പിച്ചതെന്ന് യുഎസ് സെനറ്റര്‍ ബെന്‍ സാസ്സ് വ്യക്തമാക്കി. അമോരിക്കയിലെ സാധാരണക്കാരെയാണ് ഈ തീരുമാനം ബാധിക്കുക എന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios