Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്, സംഘര്‍ഷം

clashes at Youth Congress collectorate march in Malappuram
Author
Malappuram, First Published Sep 6, 2016, 7:15 AM IST

മലപ്പുറം: കലക്ട്രേററിലേക്ക് യുത്ത് കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍    നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ വെച്ചിരുന്ന  ഗേറ്റ് ഒഴിവാക്കി സപ്‌ളൈ ഓഫീസിന് മുന്നിലുടെ കലക്ടേററിലേക്ക് കടന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

യുത്ത് കോണ്‍ഗ്രസ്  മലപ്പുറം പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് റിയാസ് മുക്കോളി അടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കു പറ്റി.

മുഴുവന്‍ പ്രവര്‍ത്തകരേയും പൊലീസ് അറസ്‌ററ് ചെയ്തു നീക്കി. സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ മാനേജ്‌മെന്റുകളുമായി ഒത്തു കളിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച് 

Follow Us:
Download App:
  • android
  • ios