Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയും മന്ത്രിമാരുമായുള്ള അവലോകനയോഗം സമാപിച്ചു

cm meeting with ministers
Author
First Published Oct 11, 2017, 5:18 AM IST

തിരുവനന്തപുരം: രണ്ടാം വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വന്‍കിട വികസന പദ്ധതികള്‍ക്ക് പ്രവര്‍ത്തന രൂപ രേഖ തയ്യാറായി.  രണ്ട് ദിവസങ്ങളിലായി മുഖ്യമന്ത്രി വിളിച്ച മന്ത്രിമാരുടെ അവലോകനയോഗത്തിലാണ് തീരുമാനം. മന്ത്രി തോമസ് ഐസക് ഒഴികെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതീക്ഷിച്ച വേഗമില്ലെങ്കിലും പദ്ധതി പ്രവര്‍ത്തനങ്ങളിലും നടത്തിപ്പിലും പൊതുവെ സംതൃപ്തി. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിലും ഫയല്‍ തീര്‍പ്പാക്കുന്നതിലടക്കം ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയിലും പൊരായ്മകള്‍ പരിഹരിക്കണമെന്ന പൊതുധാരണ. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്ത റിപ്പോര്‍ട്ടിനൊപ്പം പുതിയ പദ്ധതി നിര്‍ദ്ദേശങ്ങളുമായാണ് മന്ത്രിമാര്‍ ഓരോരുത്തരും മുഖ്യമന്ത്രിയുമായുള്ള കൂടിക്കഴ്ച്ചക്കെത്തിയത്. രണ്ടാം വര്‍ഷം ഏറ്റെടുക്കുന്ന 12 വന്‍കിട വികസന പദ്ധതികള്‍, ഒപ്പം 38 വകുപ്പുകളില്‍ നിന്നായി 114 പദ്ധതിയുടെ പ്രവര്‍ത്തന രൂപരേഖയും രണ്ട് ദിവസങ്ങളിലായി നടന്ന കൂടിക്കാഴ്ചയില്‍ വിശദമായി ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് റിസര്‍വ്വെ നടപടികള്‍ അടിയന്തരമായി തുടങ്ങും. ഭൂരേഖ കന്പ്യൂട്ടര്‍ വത്കരകണവും സ്മാര്‍ട് വില്ലേജും നടപ്പാക്കും. മത്സ്യതൊഴിലാളികള്‍ക്ക് മറൈന്‍ ആംബുലന്‍സ് പദ്ധതി, ക്യാന്‍സര്‍ ചികിത്സക്ക് സമഗ്ര നയരേഖ, എല്ലാ ജില്ലാ ആശുപത്രികളിലും പക്ഷാഘാത ചികിത്സാ സൗകര്യം തുടങ്ങി വിവിധ വകുപ്പുകള്‍ മുന്നോട്ട് വച്ച പദ്ധതികള്‍ക്കെല്ലാം സമയബന്ധിത പ്രവര്‍ത്തന പദ്ധതി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദേശീയപാത വികസനത്തിനും തീരദേശ മലയോര ഹൈവേ വികസനത്തിനും സമയബന്ധിത പരിപാടി ആവഷ്‌കരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫയലുകള്‍ തീര്‍പ്പാക്കാന്‍ സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് ഓരോ വകുപ്പുകളും പ്രത്യേകം അദാലത്തുകള്‍ സംഘടിപ്പിക്കാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ വകുപ്പ് അടക്കം ആറു വകുപ്പുകളുടെ അവലോകനമാണ് ആദ്യദിനം നടന്നത്. രണ്ടാം ദിവസം 12 മന്ത്രിമാരെ കൂടിക്കാഴ്ചക്ക് വിളിച്ചു. കിഫ്ബി മാറ്റി നിര്ത്തിയാല്‍ മറ്റ് പദ്ധതികള്‍ ധനവകുപ്പിന് ഇല്ലാത്തതിനാലാണ് ധനമന്ത്രി തോമസ് ഐസകിനെ കൂടിക്കാഴ്ചക്ക് വിളിക്കാത്തതെന്നാണ് വിശദീകരണം.

Follow Us:
Download App:
  • android
  • ios