Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസി പെൻഷൻ പ്രായം ഉയർത്തണമെന്ന് മുഖ്യമന്ത്രി

  • കെഎസ്ആർടിസി പെൻഷൻ പ്രായം ഉയർത്തണമെന്ന് മുഖ്യമന്ത്രി
  • എൽഡിഎഫ് യോഗത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി ആവശ്യപ്പെട്ടത്
cm pinarayi on ksrtc employees retirement age

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ പ്രായം ഉയർത്തണമെന്ന് മുഖ്യമന്ത്രി. എൽഡിഎഫ് യോഗത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പെൻഷൻ പ്രായം 60 ആക്കാനാണ് നിർദ്ദേശം. അടുത്ത മന്ത്രിസഭാ യോഗത്തിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട തീരുമാനം അറിയിക്കണമെന്നും മുഖ്യമന്ത്രി ഘടകകക്ഷികൾക്ക് നിർദ്ദേശം നൽകി. അതേസമയം പാർട്ടിയിൽ ആലോചിച്ച ശേഷം മറുപടി പറയാമെന്നാണ് ഘടകകക്ഷികളുടെ നിലപാട്. 

കെഎസ്ആർടിസി പ്രതിസന്ധി മറികടക്കാൻ മറ്റ് മാർഗങ്ങളില്ലെന്നാണ് വിലയിരുത്തൽ. നിലവിൽ 56 വയസാണ് കെഎസ്ആർടിസിയിലെ പെൻഷൻ പ്രായം. ഇത് 60 ആക്കി ഉയർത്താനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. 
കെഎസ്ആർടിസി പുനരുദ്ധരിക്കാൻ ഗതാഗതവകുപ്പ് തയ്യാറാക്കിയ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കണമെന്ന വ്യവസ്ഥ നേരത്തെ മന്ത്രിസഭ ചർച്ച ചെയ്തെങ്കിലും തീരുമാനമെടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. ഈ വ്യവസ്ഥ മറ്റ് മന്ത്രിമാർ എതിർത്തതോടെയാണ് തീരുമാനം മാറ്റിയത്. ഇക്കാര്യത്തിൽ നയപരമായ തീരുമാനം വേണ്ടതിനാൽ ഇടതുമുന്നണിയിൽ വിശദമായ ചർച്ചയ്ക്കുശേഷം പരിഗണിച്ചാൽ മതിയെന്നാണ് മന്ത്രിസഭയിലുണ്ടായ ധാരണ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടതു മുന്നണി യോഗത്തിൽ മുഖ്യമന്ത്രി ഇക്കാര്യം നിർദ്ദേശിച്ചത്.

Follow Us:
Download App:
  • android
  • ios