Asianet News MalayalamAsianet News Malayalam

കൊച്ചിയില്‍ ക്രിക്കറ്റ് നടത്താമെന്ന് ബ്ലാസ്റ്റേഴ്‌സ്; തീരുമാനമെടുക്കാതെ യോഗം പിരിഞ്ഞു

  • ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് നടത്തിയാല്‍ മതിയെന്ന നിലപാടാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, ഐ.എം.വിജയന്‍ തുടങ്ങിയ കായികതാരങ്ങളും സ്വീകരിച്ചതെങ്കില്‍ ഇതിനു വിരുദ്ധമായ നിലപാടാണ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പ്രതിനിധി ഇന്ന് യോഗത്തില്‍ സ്വീകരിച്ചത്
cochi may host cricket match

കൊച്ചി: കേരളത്തിന് അനുവദിച്ച ഇന്ത്യ-വിന്‍ഡീസ് മത്സരത്തിന്റെ വേദി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. കോടിക്കണക്കിന് രൂപ മുടക്കി കൊച്ചിയിലൊരുക്കിയ ഫുട്‌ബോള്‍ ടര്‍ഫ് പൊളിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തും ഫുട്‌ബോള്‍ കൊച്ചിയിലും നടത്താനുള്ള സാധ്യതകള്‍ തെളിഞ്ഞിരുന്നു. എന്നാല്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്ന് ചേര്‍ന്ന ചേര്‍ന്ന ജിഡിസിഎ, കെസിഎ, കേരള ബ്ലാസ്‌റ്റേഴ്‌സ് യോഗത്തില്‍ പക്ഷേ ക്രിക്കറ്റ് മത്സരം കൊച്ചിയില്‍ നടത്താനുള്ള സാധ്യതയാണ് വീണ്ടുമുണ്ടായത്. 

ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് നടത്തിയാല്‍ മതിയെന്ന നിലപാടാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, ഐ.എം.വിജയന്‍ തുടങ്ങിയ കായികതാരങ്ങളും സ്വീകരിച്ചതെങ്കില്‍ ഇതിനു വിരുദ്ധമായ നിലപാടാണ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പ്രതിനിധി ഇന്ന് യോഗത്തില്‍ സ്വീകരിച്ചത്. കൊച്ചിയില്‍ ഏകദിന മത്സരം സംഘടിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും  ക്രിക്കറ്റ് മത്സരം കഴിഞ്ഞ് ഒരു മാസം കൊണ്ട് ഫുട്‌ബോള്‍ കളിക്ക് വേണ്ട രീതിയില്‍ സ്‌റ്റേഡിയത്തെ ടര്‍ഫ് പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നും ബ്ലാസ്റ്റേഴ്‌സ് പ്രതിനിധി യോഗത്തെ അറിയിച്ചു. 

മെയ് ആദ്യവാരം പണി തുടങ്ങിയാല്‍ നവംബറോടെ ക്രിക്കറ്റ് മത്സരത്തിന് അനുകൂലമായ രീതിയില്‍ കൊച്ചി സ്റ്റേഡിയത്തില്‍ പിച്ചൊരുക്കാന്‍ സാധിക്കുമെന്നും എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ മത്സരം കൊച്ചിയില്‍ തന്നെ നടത്താം എന്നും ഇതോടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ നിലപാട് സ്വീകരിച്ചു.

ക്രിക്കറ്റ് മത്സരം നടത്താം എന്ന നിലപാടിലേക്ക് ബ്ലാസ്റ്റേഴ്‌സും കെ.സി.എയും എത്തിയതോടെ ഒരു വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമതീരുമാനമെടുക്കാം എന്ന തീരുമാനത്തിലേക്കാണ് യോഗമെത്തിയത്. സ്‌റ്റേഡിയത്തിന്റെ പ്രതലം മാറ്റിയെടുക്കാനും പൂര്‍വസ്ഥിതിയിലാക്കാനും ത്രദിവസം വേണ്ടി വരുമെന്ന് വിദഗദ്ധസമിതി പരിശോധിക്കുമെന്ന് ജിഡിസിഎ ചെയര്‍മാന്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം ഈ റിപ്പോര്‍ട്ട് ലഭിക്കും ഇതിനു ശേഷം മത്സരവേദി സംബന്ധിച്ച അന്തിമപ്രഖ്യാപനം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. 


 

Follow Us:
Download App:
  • android
  • ios