Asianet News MalayalamAsianet News Malayalam

ജേക്കബ് തോമസ് 'ബിനാമി ദാറാണെന്ന്' കോടതി

  • ഡിജിപി ജേക്കബ് തോമസിനെതിരെ രൂക്ഷ പരാമര്‍ശവുമായി എറണാകുളം ജ്യൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി
court slash jacob thomas on benami asset

കൊച്ചി: ഡിജിപി ജേക്കബ് തോമസിനെതിരെ രൂക്ഷ പരാമര്‍ശവുമായി എറണാകുളം ജ്യൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. ബിനാമി ദാറെന്നാണ് കോടതി ജേക്കബ് തോമസിനെ വിശേഷിപ്പിച്ചത്. ബിനാമി സ്വത്ത് കൈവശം വച്ചെന്ന പരാതിയിലാണ് കോടതി പരാമര്‍ശം. തമിഴ് നാട് വിരുദു നഗര്‍ ജില്ലയിലെ രാജപാളയം സേതുര്‍ വില്ലേജില്‍ ജേക്കബ് തോമസിന് 50 ഏക്കര്‍ അനധികൃത സ്വത്തുണ്ടെന്നും കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് എറണാകുളം സ്വദേശി ടി.ആര്‍ വാസുദേവന്‍ സമര്‍പിച്ച ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. 

ജേക്കബ് തോമസ് ഇസ്ര അഗ്രോ ടെക് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്ടറാണെന്ന് വില്‍പന കരാര്‍ പറയുന്നുണ്ട്. ഒരു ഐപിഎസ് ഉദ്യോഗസ്ഥന് കന്പനി ഡയറക്ടറാവാന്‍ കഴിയില്ല. സര്‍ക്കാരിന് നല്‍കിയ സ്വത്തു വിരങ്ങളിലും ഇക്കാര്യം ജേക്കബ് തോമസ് ഇക്കാര്യം മറച്ചു. നടത്തിയത് ബിനാമി ഇടപാടെന്നും കോടതി നിരീക്ഷിച്ചു. ജേക്കബ് തോമസ് ബിനാമിദാറാണ്. എന്നാല്‍ സ്വകാര്യ അന്യായത്തില്‍ കേസെടുക്കാനാവില്ല. 

ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സിന്‍റെ അനുമതി വേണം. ഈ അനുമതി പരാതിക്കാരന് ഹാജരാക്കാനായില്ല. ഈ പശ്ചാത്തലത്തില്‍  കഴിഞ്ഞ മാസം 17 ന്  ഹര്‍ജി കോടതി തള്ളി.  എന്നാല്‍ ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷനെയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സിനെയും സമീപിക്കാനാണ് പരാതിക്കാരന്‍റെ തീരുമാനം.
 

Follow Us:
Download App:
  • android
  • ios