Asianet News MalayalamAsianet News Malayalam

സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധനെ മാറ്റും; പകരം ആര്‍ രാജേന്ദ്രന്‍

സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എൻ അനിരുദ്ധനെ മാറ്റും. സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. 80 വയസ്സ് കഴിഞ്ഞവരെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റണമെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് മാറ്റം. ആര്‍ രാജേന്ദ്രൻ പുതിയ സെക്രട്ടറിയാകും.
 

cpi kollam district secretary gets replaced
Author
Kollam, First Published Jan 22, 2019, 4:06 PM IST

കൊല്ലം: സിപിഐയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായ എന്‍ അനിരുദ്ധനെ മാറ്റാന്‍ തീരുമാനം. പകരം ആര്‍ രാജേന്ദ്രനെ പുതിയ ജില്ലാ സെക്രട്ടറിയായി നിയമിക്കാന്‍ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.

ഇന്ന് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു തീരുമാനം. 80 വയസ്സ് കഴിഞ്ഞവരെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റണമെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.  കഴിഞ്ഞ സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് സെക്രട്ടറി സ്ഥാനത്ത് 80 വയസ് പിന്നിട്ടവര്‍ തുടരേണ്ടതില്ല എന്ന തീരുമാനം എടുത്തത്. 

Follow Us:
Download App:
  • android
  • ios