Asianet News MalayalamAsianet News Malayalam

സിപിഐ ദേശീയ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ദില്ലിയിൽ ചേരും

  • സിപിഐ സെക്രട്ടറിയേറ്റ് ഇന്ന്
  • തെരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള ചർച്ച നടക്കും
  • സംസ്ഥാനസഖ്യ സാധ്യത പരിശോധിക്കും
CPI national secretariat meeting
Author
First Published Jul 13, 2018, 1:09 AM IST

ദില്ലി: സിപിഐ ദേശീയ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ദില്ലിയിൽ ചേരും. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത് സംബന്ധിച്ച പ്രാഥമിക ചർച്ചയാണ് ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിൽ നിശ്ചയിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സഖ്യസാധ്യതകളും സെക്രട്ടറിയേറ്റ് പരിശോധിക്കും. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി ചില സംസ്ഥാനങ്ങളിൽ സഖ്യമാവാം എന്നതാണ് സിപിഐ നിലപാട്. എന്നാൽ സിപിഎം ഇതിനു തയ്യാറായില്ലെങ്കിൽ എന്തുവേണമെന്ന് സിപിഐ ആലോചിക്കും.