Asianet News MalayalamAsianet News Malayalam

ഹിന്ദു പാകിസ്താൻ പരാമർശത്തില്‍ ശശി തരൂരിനെ പിന്തുണച്ച് സിപിഎം

  • മന്ത്രിസഭാ പുനസംഘടന അജൻഡയിൽ ഇല്ല
  • തരൂരിനെ പിന്തുണയ്ക്കാൻ കോൺ​ഗ്രസിന് മടിയാണെന്നും. കോൺ​ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനമാണ് പുറത്തു വരുന്നതെന്നും കോടിയേരി
cpim support tharoor in hindu pakistan contraversy
Author
First Published Jul 18, 2018, 11:07 AM IST

തിരുവനന്തപുരം: ഹിന്ദു പാകിസ്താൻ പരാമർശത്തിൽ കോൺ​ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് പിന്തുണ നൽകി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തരൂരിനെതിരായുള്ള ആക്രമണം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കോടിയേരി പറഞ്ഞു. 

തരൂരിനെ പിന്തുണയ്ക്കാൻ കോൺ​ഗ്രസിന് മടിയാണെന്നും. കോൺ​ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനമാണ് പുറത്തു വരുന്നതെന്നും കോടിയേരി പറഞ്ഞു. ആർഎസ്എസിന് മുന്നിൽ മുട്ടിടിച്ചു നിൽക്കുകയാണ് കോൺ​ഗ്രസെന്നും കോടിയേരി കുറ്റപ്പെടുത്തി. വ്യാഴാഴ്ച്ച തുടങ്ങുന്ന സിപിഎം നേതൃയോ​ഗങ്ങൾക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് കോടിയേരി നിലവിലെ വിവാദങ്ങളിൽ സിപിഎം തരൂരിനെ പിന്തുണയ്ക്കുമെന്ന് കോടിയേരി അറിയിച്ചത്. 

അതേസമയം മന്ത്രിസഭാ  പുന:സംഘടന നിലവിൽ എൽഡിഎഫിന്റേയോ സിപിഎമ്മിന്റേയോ അജൻഡയിൽ ഇല്ലെന്ന് കോടിയേരി വ്യക്തമാക്കി. നാളെ തുടങ്ങുന്ന നേത്യ യോഗങ്ങളിൽ ഇത് ചർച്ച ചെയ്യില്ല. എന്നാൽ മുന്നണിയുമായി സഹകരിച്ചു നിൽക്കുന്നവരെ എങ്ങനെ പ്രായോഗികമായി സഹകരിപ്പിക്കാമെന്ന് എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് കോടിയേരി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios