Asianet News MalayalamAsianet News Malayalam

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; കോടിയേരിയുടെ മകനെതിരായ ആരോപണം ചര്‍ച്ചയാവും

CPM State committee meeting today
Author
First Published Jan 25, 2018, 8:15 AM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇനി നടക്കാനുള്ള ജില്ലാ സമ്മേളനങ്ങൾ, സംസ്ഥാന സമ്മേളനം, ഒടുവിൽ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിംഗ് എന്നിവയാണ് അജണ്ടയിലെങ്കിലും കോടിയേരിയുടെ മകനെതിരായി വന്ന ആരോപണമായിരിക്കും പ്രധാന ചര്‍ച്ച. മുഖ്യമന്ത്രിയും കോടിയേരിയുമായി ചര്‍ച്ച നടത്തിയതല്ലാതെ പാര്‍ട്ടി നേതൃത്വത്തിന് മുന്നിൽ ഇതെ വരെ വിഷയം വന്നിട്ടില്ല. 

മകനെതിരായ ആരോപണങ്ങളുടെ വിശദ വിവരങ്ങൾ കോടിയേരി തന്നെ സെക്രട്ടേറിയറ്റ് യോഗത്തില്‍  പറയാനാണ് സാധ്യത . തുടര്‍ന്ന് ആരോപണം വന്ന ശേഷമുള്ള സാഹചര്യം പാര്‍ട്ടി വിലയിരുത്തും. ഇപ്പോൾ സ്വാകരിക്കുന്ന നിലപാട് തുടരണമോ ഇക്കാര്യത്തിൽ നിയമ നടപടിക്ക് പോകണമോ എന്ന കാര്യവും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തേക്കും.

Follow Us:
Download App:
  • android
  • ios