Asianet News MalayalamAsianet News Malayalam

'ചീത്ത അങ്കിളുമാരെ തുരത്താനാണ് സൈന്യം', രാജ്യത്തിനായി ജീവന്‍ അര്‍പ്പിച്ച സൈനികന്‍റെ മകള്‍ പറയുന്നു

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ 39 സൈനികരാണ് വീരമൃത്യു വരിച്ചത്. രാജ്യം മുഴുവന്‍ കണ്ണീരോടെയാണ് ആ വാര്‍ത്ത അറിഞ്ഞത്. സംഭവത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലാവുകയാണ്. 2016ലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരു സൈനികന്‍റെ മകളുടെ വീഡിയോയാണ് സോഷ്യല്‍ മീഡയ ഏറ്റെടുത്തിരിക്കുന്നത്.

Daughter of martyr Major Akshay Girish recollects conversations with her papa in a heartfelt video
Author
Bengaluru, First Published Feb 15, 2019, 7:30 PM IST

ബെംഗളൂരു: രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ 39 സൈനികരാണ് വീരമൃത്യു വരിച്ചത്. രാജ്യം മുഴുവന്‍ കണ്ണീരോടെയാണ് ആ വാര്‍ത്ത അറിഞ്ഞത്. സംഭവത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലാവുകയാണ്. 2016ലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരു സൈനികന്‍റെ മകളുടെ വീഡിയോയാണ് സോഷ്യല്‍ മീഡയ ഏറ്റെടുത്തിരിക്കുന്നത്. 2016 നവംബര്‍ 29ന് നഗോത്രയില്‍ ഉണ്ടായ ഏറ്റമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ അക്ഷയ് ഗിരീഷിന്‍റെ മകള്‍ നൈനയാണ് സൈനികര്‍ക്ക് ഊര്‍ജം പകരുന്ന വാക്കുകളുമായി എത്തിയത്. പുല്‍വാമ  ഭീകരാക്രമണം നടക്കുന്നതിന് മുമ്പ് കഴിഞ്ഞ 11നാണ് സൈനികന്‍റെ ഭാര്യ സംഗീത പകര്‍ത്തിയ വീഡിയോ അവര്‍ അക്ഷയ്‍യുടെ അമ്മയുടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

അക്ഷയ് വിടപറഞ്ഞ് രണ്ട് വര്‍ഷം കഴിയുമ്പോള്‍ അച്ഛന്‍ പറഞ്ഞ വാക്കുകള്‍  അവള്‍ ഓര്‍ത്തെടുക്കുകയാണ്. രാജ്യത്തിനായി ജീവന്‍ നല്‍കിയ മേജര്‍ അക്ഷയ് സ്വന്തം മകള്‍ക്ക് പകര്‍ന്ന് നല്‍കിയ കരുത്തുറ്റ വാക്കുകള്‍ അവള്‍ ആവര്‍ത്തിക്കുകയാണ്. 

'ചീത്ത അങ്കിളുമാരെ തുരത്തനാണ് സൈന്യം
സ്നേഹം വളര്‍ത്താനാണ് സൈന്യം
നമുക്ക് ഭയപ്പെടാതെ സമാധാനത്തോടെ ജീവിക്കാനായി ജോലി ചെയ്യുന്നവരാണ് സൈന്യം
ജയ്ഹിന്ദ് എന്ന് നമുക്ക് അഭിമാനത്തോടെ പറയാന്‍ അവസരമുണ്ടാക്കുകയാണ് സൈന്യം'

സൈന്യം എന്ന് എടുത്തെടുത്ത് പറഞ്ഞാണ് നൈന സംസാരിക്കുന്നത്. ആരാണ് മകള്‍ക്ക് ഇക്കാര്യങ്ങള്‍ പറഞ്ഞുതന്നതെന്ന് അമ്മ ചോദിക്കുമ്പോള്‍ അച്ഛനാണ് പറഞ്ഞുതന്നതെന്ന് അവള്‍ പറയുന്നുണ്ട്. നൈനക്ക് വന്‍ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. നീ രാജ്യത്തിന്‍റെ മകളാണെന്നും ഇത് എല്ലാ സൈനികര്‍ക്കും ഊര്‍ജം തരുന്ന വാക്കുകളാണെന്നും ചിലര്‍ പറയുന്നു. 

51 എഞ്ചിനീയര്‍ റെജിമെന്‍റില്‍ മേജറായിരുന്നു. അക്ഷയ്. 2003 മുതല്‍ ബംഗാള്‍ സാപ്പേഴ്സിന്‍റെ ഭാഗമായിരുന്നു അദ്ദേഹം. അക്ഷയ്‍യുടെ അച്ഛന്‍ റട്ടയേര്‍ഡ് വിങ് കമാന്‍ഡറായിരുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ കേണലായിരുന്നു മുത്തച്ഛന്‍.

Follow Us:
Download App:
  • android
  • ios