Asianet News MalayalamAsianet News Malayalam

മാവോയിസ്റ്റ് ആക്രമണത്തിനിടെ ദുരദര്‍ശന്‍ ക്യാമറാമാന്‍ അമ്മയ്ക്കായി പകര്‍ത്തിയ സന്ദേശം; വീഡിയോ

''ഈ ആക്രമണത്തില്‍ ഞാന്‍ കൊല്ലപ്പെട്ടാല്‍, എനിക്ക് അമ്മയെ ഒരു കാര്യം അറിയിക്കാനുണ്ട്, ഞാന്‍ നിങ്ങളെ വളരെ അധികം സ്നേഹിക്കുന്നു'' - എന്നായിരുന്നു മൊര്‍മുകുതിന്‍റെ സന്ദേശം. 

dd cameraman Records Heartbreaking Video For His Mother While Caught In A maoist attack
Author
Dantewada, First Published Oct 31, 2018, 5:02 PM IST

ദന്തേവാഡ: ഛത്തീസ്‍ഗഢിലെ ദന്തേവാഡയില്‍ വച്ച് മാവോയിസ്റ്റ് സംഘത്തിന്‍റെ ആക്രമണത്തിനിടെ ദൂര്‍ദര്‍ശന്‍ ക്യാമറാമാന്‍ മോര്‍മുക്ത് ശര്‍മ്മ തന്‍റെ മാതാവിനായി റെകോര്‍ഡ് ചെയ്ത സന്ദേശം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ആക്രമണത്തില്‍ കൊല്ലപ്പെട്ടേക്കാമെന്ന ധാരണയില്‍ തന്‍റെ അമ്മയോടുള്ള സ്നേഹം മോര്‍മുക്ത് അവസാന സന്ദേശമായി റോക്കോര്‍ഡ് ചെയ്യുകയായിരുന്നു. 

''ഈ ആക്രമണത്തില്‍ ഞാന്‍ കൊല്ലപ്പെട്ടാല്‍, എനിക്ക് അമ്മയെ ഒരു കാര്യം അറിയിക്കാനുണ്ട്, ഞാന്‍ നിങ്ങളെ വളരെ അധികം സ്നേഹിക്കുന്നു'' - എന്നായിരുന്നു മൊര്‍മുകുതിന്‍റെ സന്ദേശം. മുകുത് പകര്‍ത്തിയ വീഡിയോയില്‍ വെടിയുതിര്‍ക്കുന്നതിന്‍റെ ശബ്ദം വ്യക്തമായി കേള്‍ക്കാം. സംഘര്‍ഷ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കി നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നിന്ന് വാര്‍ത്താ ശേഖരണത്തിന് പോയ ദൂരദര്‍ശന്‍ റിപ്പോര്‍ട്ടര്‍ ധീരജ് കുമാര്‍, ക്യാമറാമാന്‍ അച്യുതാനന്ദ സാഹു, അസിസ്റ്റന്‍റ് ക്യാമറാമാന്‍ മൊര്‍മുകുത് ശര്‍മ്മ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ക്യാമറാമാന്‍ അച്യുതാനന്ദ സാഹുവും ഇവരെ രക്ഷിക്കാനെത്തിയ പൊലീസുകാരില്‍ രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു. 

ആരന്‍പൂര്‍ ഗ്രാമത്തിലെ നില്‍വായ എന്ന ഇടത്ത് വച്ചായിരുന്നു ആക്രമണം. നിൽവായായിൽ ആയിരുന്നു സംഘം. ഛത്തീസ്ഗഢില്‍  കഴിഞ്ഞ ആഴ്ച നാല് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് അന്ന് പരിക്കേല്‍ക്കുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios