Asianet News MalayalamAsianet News Malayalam

അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ചുകൊന്നു; യുവാവിന്​ ജീവപര്യന്തം തടവ്​

Delhi court awards life term to man for kidnap murder of 5 year old
Author
First Published Jul 16, 2017, 4:52 PM IST

ദില്ലി: അഞ്ച്​ വയസുകാരനെ തട്ടി​കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട്​ കൊലപ്പെടുത്തിയ കേസിൽ യുവാവിന്​ ദില്ലി കോടതിയുടെ ജീവപര്യന്തം തടവ്​ ശിക്ഷ. ബീഹാർ സ്വദേശിയായ 22കാരൻ വികാസിനെയാണ്​ അഡീഷനൽ സെഷൻസ്​ ജഡ്​ജി വീരേന്ദ്രകുമാർ ബൻസൽ ശിക്ഷിച്ചത്​. അയൽവാസിയുടെ മകനെ തട്ടികൊണ്ടുപോയി 5000 രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും കൊലപ്പെടുത്തുകയുമായിരുന്നു. ആവശ്യപ്പെട്ട പണം ലഭ്യമാക്കുന്നതിന്​ പോലും കാത്തുനിൽക്കാതെയായിരുന്നു ക്രൂരകൃത്യം.

മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതിയിൽ നിന്ന്​ കുഞ്ഞി​ൻ്റെ മൃതദേഹവും കളിപ്പാട്ടവുമാണ്​ മോചിപ്പിക്കാനായത്. ഇത്​ ഇയാളുടെ കുറ്റവാസന തെളിയിക്കുന്നതാണ്​. പണം ആവശ്യപ്പെട്ട്​ കുട്ടിയെ തട്ടിയെകൊണ്ടുപോയി കൊലപ്പെടുത്തിയതിന്​ ജീവപര്യന്ത്യം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു.

2012 ജൂൺ 14നാണ്​ രജ്​ബീർ മകനെ കാണാതായതിന്​ പരാതി നൽകിയത്​. പരാതി നൽകിയ അടുത്ത ദിവസം കുഞ്ഞി​നെ ലഭിക്കാൻ 5000 രൂപ ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം കൊല്ലുമെന്നും ഭീഷണി മുഴക്കി കുടുംബത്തിന്​ അജ്​ഞാത ​ഫോൺ സന്ദേശം ലഭിച്ചു. പൊലീസ്​ ഫോൺ നമ്പർ തിരിച്ചറിയുകയും വികാസിനെ പിടികൂടുകയും ചെയ്​തു.

കുട്ടി എപ്പോഴും കൊണ്ടുനടക്കുന്ന പാവയും പൊലീസ്​ കണ്ടെടുത്തു. വികാസ്​ തന്നെ കുട്ടിയുടെ അഴുകിയ മൃതദേഹം വീടിനടുത്തുള്ള ഒാവുചാലിൽ കാണിച്ചുകൊടുക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ മുതിർന്ന സഹോദരിയുമായി തനിക്ക്​ ബന്ധമുണ്ടായിരുന്നു​വെന്നും ഇതിനെ എതിർത്ത കുട്ടിയുടെ അച്​ഛൻ തന്നെ തെറ്റായ കേസിൽ അകപ്പെടുത്തുകയുമായിരുന്നുവെനുനമാണ്​ വികാസ്​ പറയുന്നത്​. ഇത്​ തള്ളിയ കോടതി പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന്​ വ്യക്​തമാക്കി.

Follow Us:
Download App:
  • android
  • ios