Asianet News MalayalamAsianet News Malayalam

മൂന്നാര്‍ പഞ്ചായത്തിന്‍റെ ഭൂമി കയ്യേറ്റം: ദേവികുളം സബ് കളക്ടർ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും

മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ നിർമാണം അനധികൃതമാണെന്നും സ്റ്റോ മെമ്മോ കൊടുത്ത ഉദ്യോഗസ്ഥരെ തടഞ്ഞെന്നും ഹൈക്കോടതിയെ അറിയിക്കാനാണ് തീരുമാനം.  

Devakulam Sub Collector will submit the report against  Munnar Panchayat in high court
Author
Kochi, First Published Feb 11, 2019, 5:28 AM IST

ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്‍റെ ഭൂമി കയ്യേറ്റത്തിനെതിരെ ദേവികുളം സബ് കളക്ടർ രേണു രാജ് ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ നിർമാണം അനധികൃതമാണെന്നും സ്റ്റോ മെമ്മോ കൊടുത്ത ഉദ്യോഗസ്ഥരെ തടഞ്ഞെന്നും ഹൈക്കോടതിയെ അറിയിക്കാനാണ് തീരുമാനം.  

എസ് രാജേന്ദ്രൻ എംഎൽഎ തന്നെ അധിക്ഷേപിച്ചകാര്യവും സബ് കളക്ടർ റിപ്പോർട്ടിൽ സൂചിപ്പിക്കും.  റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറിൽ നിർമാണം പാടില്ലെന്നും നിയമവിരുദ്ധമായ നിർ‍മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും രണ്ടായിരത്തിപ്പത്തിൽ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടർ റിപ്പോർട്ട് നൽകുന്നത്.

Follow Us:
Download App:
  • android
  • ios