Asianet News MalayalamAsianet News Malayalam

യുവതികള്‍ ദര്‍ശനം നടത്തി; നട അടച്ചു; സന്നിധാനത്ത് നിന്ന് തീര്‍ത്ഥാടകരെ മാറ്റുന്നു

ശബരിമലയില്‍ നിന്ന് തീര്‍ത്ഥാടകരെ മാറ്റുന്നു. നട അടച്ചു. ശുദ്ധികലശ കര്‍മ്മങ്ങള്‍ ഉണ്ടാവുമെന്നാണ് സൂചന. 

devotees relocating from sannidanam sabarimala nada closed
Author
Sannidhanam, First Published Jan 2, 2019, 10:34 AM IST

സന്നിധാനം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശബരിമല നട അടച്ചു. പതിനെട്ടാംപടിയില്‍ നിന്ന് ഭക്തരെ പൊലീസ് കയറ്റി വിടുന്നില്ല. മേല്‍ശാന്തിയാണ് നട അടച്ചത്. ഒരു മണിക്കൂറിനുള്ളിൽ ശുദ്ധിക്രിയ പൂർത്തിയാവും. 12 മണിക്കുള്ളിൽ നട തുറന്നേക്കുമെന്നാണ് സൂചന.

യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി ദേവസ്വം ബോര്‍ഡുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. പുലര്‍ച്ചെ തുറക്കുന്ന നട സാധാരണ ഗതിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് നട അടക്കാറ്. ആചാരം ലംഘനം നടന്നുവെന്ന് തന്ത്രി വിശദമാക്കിയിരുന്നു. 

നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും.

പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും വിശദമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios