Asianet News MalayalamAsianet News Malayalam

ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

Dileep
Author
Kochi, First Published Jul 17, 2017, 2:25 PM IST

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് ജയിലില്‍ തുടരും. ദീലീപിന്‍റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.  ദിലീപിന് ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്ന കീഴ്കോടതി ഉത്തരവിന്‍റെ പൂര്‍ണരൂപവും പുറത്തുവന്നു. പൊലീസ് തിരയുന്ന പ്രദീഷ് ചാക്കോയുടെ സഹ അഭിഭാഷകനായ രാജു ജോസഫിന്‍റെ പക്കലുളള  മെമ്മറി കാര്‍‍ഡും പൊലീസ് കസ്റ്റഡിയിലെടുത്തു.

അങ്കമാലി മജിസ്‍ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ദിലീപ് ഹൈക്കോടതിയിലെത്തിയത്. അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ഉച്ചയ്‌ക്ക് രണ്ടുമണിക്ക് ഹര്‍‍ജി സിംഗിള്‍ ബെഞ്ചിന് മുന്നിലെത്തി. പ്രോസിക്യൂഷനുവേണ്ടി ഡിജിപി മഞ്ചേരി ശ്രീധരന്‍നായര്‍ ഹാജരായി. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ഹ‍ര്‍ജി പഠിക്കാന്‍ സമയം വേണം. ഒടുവില്‍ അടുത്ത വ്യാഴാഴ്ചത്തേക്ക് ഹ‍ര്‍ജി പരിഗണിക്കാന്‍ മാറ്റി. ജാമ്യം അടിയന്തരമായി പരിഗണിക്കണമെന്ന ദീലീപിന്‍റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. തനിക്കെതിരെ തെളിവുകളില്ല, പ്രധാനപ്രതിയുടെ മൊഴി മാത്രമാണുളളത്. അന്വേഷണത്തെ സ്വാധീനിക്കില്ല, പൊലീസ് ഉന്നയിച്ച 19 തെളിവുകളില്‍ എട്ടെണ്ണവും തന്‍റെ ഡ്രൈവര്‍ക്ക് എതിരെയാണ് എന്നിങ്ങനെയാണ് ജാമ്യഹര്‍ജിയിലെ ദിലീപിന്‍റെ വാദങ്ങള്‍.

ഇതിനിടെ ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയ അങ്കമാലിയുടെ മജിസ്‍ട്രേറ്റ് കോടതി ഉത്തരവിന്‍റെ പൂര്‍ണരൂപവും പുറത്തുവന്നു. നടന്‍ ദീലിപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമെണെന്നും  സമാന മനസ്കര്‍ക്കുളള താക്കീതാണ് നടപടിയെന്നും ഉത്തരവിലുണ്ട്. ദിലീപിന് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും കീഴ്കോടതി  ഉത്തരവിലുണ്ട്. ഇതിനിടെ പ്രദീഷ് ചാക്കോയുടെ സഹ അഭിഭാഷകനായ  രാജു ജോസഫില്‍ നിന്ന് ലഭിച്ച മെമ്മറി കാര്‍ഡ് പൊലീസ് ശാസ്‌ത്രീയ പരിശോധനക്ക് അയച്ചു. നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണും മെമ്മറി കാര്‍ഡും അഭിഭാഷകനായ പ്രദീഷ് ചാക്കോയെ ഏല്‍പിച്ചെന്നാണ് സുനില്‍കുമാറിന്‍റെ മൊഴി. എന്നാല്‍ രാജു ജോസഫിന്‍റെ ഫോണില്‍ നിന്ന് കിട്ടിയ മെമ്മറി കാര്‍ഡ് ഇതുതന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഈ മെമ്മറി കാ‍ര്‍ഡില്‍ ദൃശ്യങ്ങളൊന്നുമില്ല. നേരത്തെ എന്തെങ്കിലും മായ്ച് കളഞ്ഞിട്ടുണ്ടോ എന്നറിയാനാണ് പരിശോധിക്കുന്നത്. അഡ്വ രാജു ജോസഫിന്‍റെ മൊഴി എടുത്തശേഷം വിട്ടയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios