Asianet News MalayalamAsianet News Malayalam

കുഴിച്ചുമൂടിയ നായ്ക്കളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം

Dog issue
Author
First Published Sep 29, 2016, 8:16 PM IST

കാലടിയില്‍ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ കൊന്ന് കുഴിച്ചുമൂടിയ നായ്ക്കളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. പ്രാകൃതരീതിയിലാണ് നായ്ക്കളെ കൊന്നതെന്ന് മൃഗസ്നേഹികള്‍  പരാതി നല്‍കിയിരുന്നു. പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ കേസുമെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കാലടിയില്‍ 22 നായ്ക്കളെയാണ് പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് കൊന്നൊടുക്കിയത്. നായ്ക്കളുടെ കഴുത്തില്‍ കുരുക്കിട്ട് പിടിച്ചാണ് കൊന്നത്.തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രദര്ശിപ്പിച്ച ശേഷം കൂട്ടത്തോടെ കുഴിച്ചു മൂടുകയായിരുന്നു.നായ്ക്കളെ കൊന്നതിനെതിരെ ഇന്നലെ തന്നെ മൃഗസ്നേഹികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. കുടുക്കിട്ട് ബന്ധിച്ച ശേഷം തലക്കടിച്ച് ക്രുരമായാണ് നായ്ക്കളെ കൊന്നതെന്ന് കാട്ടി ചിലര്‍പോലീസില്‍ പരാതി നല്‍കി.തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനമായത്

കാലടി വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടത്തിയത്.ഇന്നലെ പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നില്ല.പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് കാലടി പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios