Asianet News MalayalamAsianet News Malayalam

കോഴിക്കോട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഡിവൈഎഫ്ഐയുടെ കൊടി കുത്തൽ

  • കോഴിക്കോട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഡിവൈഎഫ്ഐയുടെ കൊടി കുത്തൽ
  • മത്സ്യ കൃഷിക്കായി നടത്തിയ നിർമാണ പ്രവർത്തനങ്ങൾ  തടഞ്ഞു
dyfi flag posted in private land in kozhikode


കോഴിക്കോട്: കോട്ടൂളിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഡിവൈഎഫ്ഐ കൊടികുത്തി. മത്സ്യകൃഷിയുടെ നിർമ്മാണ പ്രവൃത്തികൾ തടഞ്ഞു. കോർപ്പറേഷൻ കളിസ്ഥലത്തിനായി കണ്ടുവെച്ച സ്ഥലമാണെന്ന് പറഞ്ഞാണ് നിർമ്മാണം തടഞ്ഞത്. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് സ്ഥലം ഉടമയുടെ പരാതി.

കക്കോടി സ്വദേശി ശകുന്തളയുടെയും മകൻ ശ്രീരാജിന്റെയും ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. 2 മാസം മുന്പാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഇവിടെ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയും കൊടികുത്തുകയും ചെയ്തത്. മത്സ്യകൃഷിക്കായി നടത്തിയ നിർമ്മാണ പ്രവർത്തികൾ തടഞ്ഞു.ചുറ്റുമതിൽ അടിച്ച്തകർത്തു. കോർപ്പറേഷൻ കളിസ്ഥലം നിർമ്മിക്കാനായി ഉദ്ദേശിക്കുന്ന സ്ഥലമാണിതെന്നായിരുന്നു ന്യായം. എന്നാൽ കോർപ്പറേഷന്റെ മാസ്റ്റർ പ്ലാനിൽ കളിസ്ഥലം അടയാളപ്പെടുത്തിയിട്ടില്ലെന്നാണ് ശ്രീരാജിന് കിട്ടിയ മറുപടി.

ആക്രമണം നടത്തിയവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും നേതാക്കൻമാരുമായി ബന്ധപ്പെട്ടപ്പോൾ എല്ലാം ശരിയാക്കാം എന്നായിരുന്നു മറുപടിയെന്ന് ശ്രീരാജ് പറയുന്നു. സംഭവത്തിൽ ഡിവൈഎഫ്ഐയുടെ പ്രതികരണം ഇനിയും ലഭ്യമായിട്ടില്ല.

Follow Us:
Download App:
  • android
  • ios