Asianet News MalayalamAsianet News Malayalam

തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി: ഗു​ജ​റാ​ത്തി​നെ ഒ​ഴി​വാ​ക്കി​യ​ത് മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം മു​ന്നി​ൽ​ക്ക​ണ്ടെന്ന് ആരോപണം

Election Commission hints Gujarat Assembly polls may be held in December this year
Author
First Published Oct 12, 2017, 9:18 PM IST

ദില്ലി: ഹി​മാ​ച​ൽ പ്ര​ദേ​ശി​നൊ​പ്പം ഗു​ജ​റാ​ത്ത് നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​തി​രു​ന്ന​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളെ​ന്നു സൂ​ച​ന. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഗു​ജ​റാ​ത്ത് സ​ന്ദ​ർ​ശ​നം മു​ന്നി​ൽ​ക്ക​ണ്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ​നി​ന്നു പി​ൻ​മാ​റി​യ​തെ​ന്നു ദി ​വ​യ​ർ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ന​വം​ബ​ർ ഒ​ന്പ​തി​നാ​ണു ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​റ്റ​ഘ​ട്ട​മാ​യി ന​ട​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഈ ​സം​സ്ഥാ​ന​ത്തു പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ൽ​വ​ന്നു. എ​ന്നാ​ൽ ഇ​തോ​ടൊ​പ്പം പ്ര​ഖ്യാ​പി​ക്കേ​ണ്ടി​യി​രു​ന്ന ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ല്ല. ഡി​സം​ബ​ർ 18നു ​മു​ന്‍പ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്നു മാ​ത്ര​മാ​ണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ എ.​കെ.​ജ്യോ​തി പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, ഈ ​മാ​സം 16ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഗു​ജ​റാ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചാ​ൽ ഗു​ജ​റാ​ത്തി​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​രും. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടു വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു ബി​ജെ​പി​ക്കും മോ​ദി​ക്കും വി​ല​ക്കാ​വും. ഇ​ത് ഒ​ഴി​വാ​ക്കാ​നാ​ണു തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ഉ​രു​ണ്ടു​ക​ളി​ച്ച​തെ​ന്ന് പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത മു​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ആ​രോ​പി​ച്ചു. 

ഗു​ജ​റാ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​തെ ക​മ്മി​ഷ​ൻ ഉ​രു​ണ്ടു​ക​ളി​ച്ച​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ അ​ഭി​മാ​നം ത​ക​ർ​ന്ന​താ​യി മു​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ കു​റ്റ​പ്പെ​ടു​ത്തി. ആ​റു മാ​സ​ത്തി​നു​ള്ളി​ൽ ഒ​ന്നി​ച്ചു​വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ചു​ന​ട​ത്തു​ക​യെ​ന്ന​ത് പ​ര​ന്പ​രാ​ഗ​ത​മാ​യി ന​ട​ന്നു​വ​രു​ന്ന​താ​ണെ​ന്നും ഇ​ത് നി​ല​വി​ലെ ക​മ്മി​ഷ​ൻ ത​ക​ർ​ത്തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Follow Us:
Download App:
  • android
  • ios