Asianet News MalayalamAsianet News Malayalam

ശീലാബതിയുടെ ഓർമയ്ക്ക് മുന്നിൽ പ്രണാമമര്‍പ്പിച്ച് ദുരിതബാധിതരും സാമൂഹ്യ പ്രവർത്തകരും

Endosulfan victim seelabathi story follow up
Author
First Published Feb 19, 2018, 12:38 PM IST

കാസര്‍ഗോഡ്: എൻഡോസൾഫാൻ തീർത്ത വേദനകളിൽ നിന്നും മരണത്തിലൂടെ മുക്തിനേടിയ ശീലാബതിയുടെ ഓർമയ്ക്ക് മുന്നിൽ ദുരിതബാധിതരും സാമൂഹ്യ പ്രവർത്തകരും ഒരുമിച്ചു. മകളുടെ മരണത്തോടെ തനിച്ചായ വൃദ്ധമാതാവ്​ ദേവകിക്ക് കരുത്തും പിന്തുണയും നൽകനായിരുന്നു ഈ ഒത്തുചേരൽ.

എൻഡോസൾഫാൻ ദുരന്തത്തിന്റെ ജീവിക്കുന്ന പ്രതീകമായിയിരുന്നു എൻമകജെയിലെ ശീലാബതി.ഏഴാം വയസ്സിൽ ശരീരം തളർന്ന്​ കിടപ്പിലായി. നടന്നെത്താൻ വഴിപോലുമില്ലാത്ത കുന്നിൻചെരുവിൽ ചെറിയ വീടിന്റെ തറയിലൊതുങ്ങി ജീവിതം. കൂട്ടിന് പ്രായമായ അമ്മമാത്രം. ദുരിതങ്ങൾക്കും വേദനകൾക്കും വിരാമമിട്ട് കഴിഞ്ഞ ഞായറാഴ്ചയാണ് ശീലാബതി യാത്രയായത്. ഇതോടെ ഇത്രകാലം കൂട്ടിരുന്ന അമ്മ തനിച്ചായി. ഇവർക്ക് കരുത്തും പിന്തുണയും അറിയിക്കാനായിരുന്നു ഈ ഒത്തു ചേരൽ.

ചലച്ചിത്ര സംവിധായകൻ ഡോ.ബിജു,  എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട്​ ഡോ. വൈ. എസ്​ മോഹൻകുമാർ അടക്കം പ്രമുഖരെത്തി, കൂടെ എൻഡോസൾഫാൻ വിരുദ്ധ പ്രവർത്തകർ. ഇന്നലകളിലെ സമരങ്ങളിലും വേദനകളിലും ഒരുമിച്ച് നിന്നവർക്ക് കണ്ണീരടക്കാനായില്ല. സിനിമാതാരം  കുഞ്ചാക്കോ ബോബൻ ദേവകിയമ്മക്ക്​ മാസംതോറും 5000 രൂപ പെൻഷനായി നൽകാമെന്നേറ്റിട്ടുണ്ടെന്ന് ഡോ ബിജു. അറിയിച്ചു. ദേവകിയമ്മക്കായി അരി, ഭക്ഷ്യവസ്തുക്കൾ പുതപ്പുകൾ  എന്നിവയുമായാണ്​ പലരുമെത്തിയത്. ശീലാബതിയുടെ ഓർമ്മയ്ക്കായി വീട്ടു മുറ്റത്ത് ഞാവൽ മരം നട്ടാണ് അവർ പിരിഞ്ഞത്.

Follow Us:
Download App:
  • android
  • ios