Asianet News MalayalamAsianet News Malayalam

മൈക്രോ ഫിനാൻസ് കേസ്; വെള്ളാപ്പള്ളിക്കെതിരെ തെളിവുണ്ടെന്ന് വിദ്യാസാഗര്‍

  • രേഖകൾ അന്വേഷണ സംഘത്തിന് കൈമാറി 
  • ഉത്തരവാദി വെള്ളാപ്പള്ളി തന്നെയെന്ന് വിദ്യാസാഗര്‍ 
evidence against vellappalli on micro finance case

തിരുവനന്തപുരം: മൈക്രോ ഫിനാൻസ് അഴിമതിക്കേസിൽ വെള്ളാപ്പള്ളിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് എസ്എൻഡിപി യോഗം മുൻ പ്രസിഡന്റ് സികെ വിദ്യാസാഗര്‍. വിജിലൻസ് അന്വേഷണ സംഘത്തിന് മുന്നിൽ തെളിവുകൾ ഹാജരാക്കിയെന്നും വിദ്യാസാഗര്‍ പറഞ്ഞു.

മൈക്രോ ഫിനാൻസ് വായ്പാ സംരഭങ്ങൾ നിയന്ത്രിക്കാൻ വെള്ളാപ്പള്ളി സ്വന്തം നോമിനികളെ നിയമിച്ചു. അടിമാലി യൂണിയനിലേക്ക് നടന്ന നിയമനം തെളിയുക്കുന്ന കത്ത്, വായ്പ കൈകാര്യം ചെയ്യാൻ മൈക്രോ ഫൈനാൻസ് കോര്‍പറേഷൻ രൂപീകരിക്കാനുള്ള തീരുമാനം വെള്ളാപ്പള്ളി അട്ടിമറിച്ചതിന് തെളിവ് എന്നിവ എല്ലാമുള്ള സാഹചര്യത്തിൽ തട്ടിപ്പിൽ പങ്കില്ലെന്ന വെള്ളാപ്പള്ളിയുടെ വാദം അംഗീകരിക്കാനാകില്ലെന്നാണ് സികെ വിദ്യാസാഗറിന്റെ വാദം. 

വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിന്റെ നടത്തിപ്പ് വീഴിചയിൽ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതിയിൽ നിന്ന് വിജലൻസിനുണ്ടായത്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിജലൻസ് അന്വേഷണ സംഘത്തിന് മൊഴി നൽകിയ സികെ വിദ്യാസാഗര്‍ വെള്ളാപ്പള്ളിക്കെതിരായ തെളിവുകളും രേഖകളും അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാക്കിയെന്നും അവകാശപ്പെടുന്നു

Follow Us:
Download App:
  • android
  • ios