Asianet News MalayalamAsianet News Malayalam

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

Face book rape arrest
Author
First Published Dec 15, 2017, 11:07 PM IST

ഫേസ് ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് തിരുവല്ലയിൽ  അറസ്റ്റിലായി. കണ്ണൂർ സ്വദേശി റിനോജാണ് പിടിയിലായത്.

പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ച കേസിലാണ് റിനോജ് അറസ്റ്റിലായത്. കണ്ണൂർ പാപ്പിനിശേരി സ്വദേശിയായ റിനോജ് ആറ് മാസം മുമ്പ് ഫേസ് ബുക്ക് വഴിയാണ് പെൺകുട്ടിയുമായി പരിചയത്തിലായത്. എൻജിനീയറാണെന്ന് പറഞ്ഞുള്ള വ്യാജ പ്രൊഫൈൽ ഉപയോഗിച്ചായിരുന്നു പെൺകുട്ടിയുമായി സൗഹൃദത്തിലായത്. ഇതിനിടെ വിവാഹ വാഗ്ദ്ധാനം നൽകി നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. 

ദ്യശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പെൺകുട്ടി തിരുവല്ല പൊലീസിൽ പരാതി നൽകിയത്. തിരുവല്ല സി.ഐ. റിനോജിനെ വിളിച്ചുവരുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത തോടെയാണ് റിനോജ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന്  പെൺകുട്ടി അറിയുന്നത്.

Follow Us:
Download App:
  • android
  • ios