Asianet News MalayalamAsianet News Malayalam

ജസ്റ്റിസ് ദീപക് മിശ്രയുടെ ശരീരം തളര്‍ന്ന് പോയെന്ന് വ്യാജ വാര്‍ത്ത

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച വിധിക്ക് പിന്നിലുള്ളവര്‍ക്ക് ദൈവകോപം ഉണ്ടായി എന്ന് പറഞ്ഞാണ് ദീപക് മിശ്രയെ സംബന്ധിച്ച വ്യാജ വാര്‍ത്ത വ്യപകമായി ഫേസ്ബുക്ക് വാട്ട്സ്ആപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്.
 
fake news against justice deepak mishra
Author
Kerala, First Published Oct 20, 2018, 8:29 PM IST

തിരുവനന്തപുരം: ശബരിമല വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ തലവനായിരുന്ന ജസ്റ്റിസ് ദീപക് മിശ്രയുടെ ശരീരം തളര്‍ന്ന് പോയെന്നും ഗുരുതരാവസ്ഥയിലാണെന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഫേസ്ബുക്ക് വ്യാജപ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ദീപക്ക് മിശ്രയുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച വിധിക്ക് പിന്നിലുള്ളവര്‍ക്ക് ദൈവകോപം ഉണ്ടായി എന്ന് പറഞ്ഞാണ് ദീപക് മിശ്രയെ സംബന്ധിച്ച വ്യാജ വാര്‍ത്ത വ്യപകമായി ഫേസ്ബുക്ക് വാട്ട്സ്ആപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്.

fake news against justice deepak mishra

ഇതേ സമയം ശബരിമല പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.

Follow Us:
Download App:
  • android
  • ios