Asianet News MalayalamAsianet News Malayalam

വാജ്പേയിയെ പോലെ സഹിഷ്ണുത ഉള്ളവനാകണം; മോദിക്ക് ഉപദേശം നൽകി കാശ്മീർ മുന്‍ മുഖ്യമന്ത്രി

ഈ രാജ്യം ഭരിക്കണമെങ്കിൽ മോദി സാഹിബ് സഹിഷ്ണുത പഠിച്ച് ജനങ്ങളുടെ മനസ്സിൽ ഇടം നേടണം. ജനങ്ങളെയെല്ലാം ഒത്തൊരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ട് വരണം. വാജ്പേയിയെ പോലെ മോദി സഹിഷ്ണുതയുളളവനായി മാറണം - ഫറൂഖ് പറഞ്ഞു.

Farooq Abdullah advice to PM
Author
Delhi, First Published Dec 7, 2018, 9:30 AM IST

ദില്ലി: മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ പോലെ സഹിഷ്ണുത ഉള്ളവനാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  ഉപദേശം നൽകി കാശ്മീർ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. മോദി രാജ്യത്തിന്റെ ഭരണാധികാരിയാണ്. അദ്ദേഹം  ആ സ്ഥാനത്തിന്റെ നിലവാരത്തിലേക്ക് ഉയരണമെന്നും ഫറൂഖ് അബ്ദുളള പറഞ്ഞു.

ഈ രാജ്യം ഭരിക്കണമെങ്കിൽ മോദി സാഹിബ് സഹിഷ്ണുത പഠിച്ച് ജനങ്ങളുടെ മനസ്സിൽ ഇടം നേടണം. ജനങ്ങളെയെല്ലാം ഒത്തൊരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ട് വരണം. വാജ്പേയിയെ പോലെ മോദി സഹിഷ്ണുതയുളളവനായി മാറണം - ഫറൂഖ് പറഞ്ഞു. ‘ജവഹര്‍ലാല്‍ നെഹ്റു ആദ്യമായി ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയപ്പോള്‍ ഭിന്നിപ്പിക്കുന്ന ഒരു പാര്‍ട്ടി രാജ്യം ഭരിക്കുമെന്ന് അദ്ദേഹം കരുതിട്ടുണ്ടാകില്ല. ഇന്ത്യയെയും പാക്കിസ്ഥാനെയും വിഭജിച്ചത് ബ്രിട്ടീഷുകാരാണ്. ബി ജെ പിയും ഭിന്നിപ്പിക്കുന്ന അജണ്ടകളുമായാണ് മുന്നോട്ട് പോകുന്നതെങ്കിൽ രാജ്യം പല ഭാഗങ്ങളായി മാറും ' - അദ്ദേഹം പറഞ്ഞു. 

ശ്രീരാമൻ തങ്ങളുടെതെന്നാണ് ബി ജെ പിയുടെ വാദമെന്നും എന്നാൽ വിശുദ്ധ ഗ്രന്ഥങ്ങളിൽ പറയുന്നത് ഹിന്ദുക്കളുടേത് മാത്രമല്ല, രാമൻ എല്ലാവരുടെയും ദൈവമാണെന്നാണെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. നെഹ്റു കാരണമാണ് രാജ്യം ഇപ്പോൾ ഐക്യത്തോടെ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Follow Us:
Download App:
  • android
  • ios