Asianet News MalayalamAsianet News Malayalam

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; മരുമകളെ ഭര്‍തൃപിതാവ് തീ കൊളുത്തി

Father in law fired
Author
First Published Sep 11, 2016, 11:46 AM IST

ബംഗളൂരു: അവിഹിത ബന്ധത്തിന് വിസമ്മതിച്ചതിന് ഭർതൃപിതാവ് മകന്റെ ഭാര്യയെ തീവച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. ബംഗളുരുവിലെ കോട്ടൺപേട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പൊളളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അച്ഛനോടൊപ്പം ലൈംഗീക ബന്ധത്തിലേർപ്പെടാൻ ഭർത്താവ് കഴിഞ്ഞ കഴിഞ്ഞ കുറേ നാളുകളായി യുവതിയെ നിർബന്ധിക്കുകയായിരുന്നു. എന്നാൽ ശക്തമായി പ്രതിഷേധിച്ച യുവതി ഭർത്താവിന്റെ ആവശ്യം അംഗീകരിച്ചില്ല..

ഭാര്യയും ഭർത്താവും ഇതേ ചൊല്ലി കഴിഞ്ഞ കുറേ നാളുകളായി വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. തന്റെ ആഗ്രഹത്തിന് മകന്റെ ഭാര്യ വഴങ്ങാത്തതിൽ കലഹിച്ച ഭർത്തൃപിതാവ് യുവതിയെ മണ്ണൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

പൊളളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതോടെ ഭർത്താവും ഭൃതൃപിതാവും ഒളിവിൽ പോയി. തുടർന്ന് കോട്ടൺ പേട്ട പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരേയും കണ്ടെത്തി അറസ്റ്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios