Asianet News MalayalamAsianet News Malayalam

വളര്‍ച്ചാനിരക്ക് കൂടും; സാമ്പത്തിക സർവേ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍

Fianance survey report on parliament
Author
First Published Jan 29, 2018, 12:56 PM IST

ദില്ലി: രാജ്യം സാമ്പത്തിക മുന്നേറ്റത്തിലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പാര്‍ലമെന്‍റിൽ വെച്ച സാമ്പത്തിക സര്‍വ്വെ പ്രവചിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം ഏഴുമുതൽ ഏഴര ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വ്വെ പ്രവചിക്കുന്നു. പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ദ്ദന വെല്ലുവിളിയാണെന്നും വ്യാവസായിക വളര‍്ച്ച കുറഞ്ഞെന്നും സർവ്വെ പറയുന്നു.

നോട്ട് നിരോധനത്തിനും ജി.എസ്.ടിക്കും ശേഷം രാജ്യം സാമ്പത്തിക ഭദ്രത തിരിച്ചുപിടിക്കുന്നുവെന്നാണ് സാമ്പത്തിക സര്‍വ്വെ പ്രവചിക്കുന്നത്. സ്വകാര്യ നിക്ഷേപം കൂടി. ഉല്പാദനമേഖലയിലും കയറ്റുമതിയിലും റിക്കോഡ് നേട്ടമുണെന്ന് സര്‍വ്വെ പറയുന്നു. ജി.എസ്.ടി വന്നതോടെ നികുതി നൽകുന്നവരുടെ എണ്ണത്തിൽ 50 ശതമാനത്തിന്‍റെ വര്‍ദ്ധനയുണ്ടായി. നികുതി വരുമാനവും കൂടി. എന്നാൽ സംസ്ഥാനങ്ങളിലെ നികുതി വരുമാനം കുറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം 7 മുതൽ 7.75 ശതമാനത്തി‍ന്‍റെ വളര്‍ച്ച പ്രതീക്ഷിക്കുന്ന സര്‍വ്വെ ധനകമ്മി 3.2 ശതമാനമായി പിടിച്ചുനിര്‍ത്താനാകുമെന്നും പറയുന്നു. 

നടപ്പ് വര്‍ഷം രാജ്യം 6.75 ശതമാനം വളര്‍ച്ച കൈവരിക്കും. പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ദ്ധന വെല്ലുവിളിയാകുമ്പോൾ തന്നെ നാണ്യപ്പെരുപ്പം 4.5 ശതമാനത്തിൽ നിന്ന് 3.3 ശതമാനമായി കുറയും. കാര്‍ഷിക മേഖലയിൽ 4.1 ശതമാണ് വളര്‍ച്ച പ്രതീക്ഷിച്ചതെങ്കിലും ഇത് 2.1ശതമാനത്തിലെത്താനേ സാധ്യതയുള്ളു. നികുതി വരുമാനത്തിലും നിക്ഷേപങ്ങളിലും വലിയ വര്‍ദ്ധനയുണ്ടായപ്പോൾ വ്യാവസായിക വളര്‍ച്ച 4.6 ശതമാനത്തിൽ നിന്ന് 3.2 ശതമാനതമായി കുറ‍ഞ്ഞു. സാമ്പത്തിക മേഖലയിൽ ഉണര്‍വുണ്ടാകുന്നു എന്ന സര്‍വ്വെ പ്രവചനം ബജറ്റിന് മുമ്പ് സര്‍ക്കാരിന് ആത്മവിശ്വാസം നൽകുന്നതാണ്.
 

Follow Us:
Download App:
  • android
  • ios