Asianet News MalayalamAsianet News Malayalam

അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തി

പെൺകുട്ടി അതിക്രൂര ബലാത്സം​ഗത്തിന് ഇരയായതായി പൊലീസ് വെളിപ്പെടുത്തി. മുംബൈ മാഹിമിലെ എൽ ജെ റോഡിൽ നിന്നും പുലർച്ചെ മൂന്നു മണിയോടെയാണ് അജ്ഞാതനായ ഒരാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. 

five year old girl kidnapped and raped at mumbai
Author
Mumbai Central, First Published Feb 8, 2019, 10:38 AM IST

മുംബൈ: അഞ്ച് വയസ്സുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സെൻട്രൽ മുംബൈയിലാണ് സംഭവം. പെൺകുട്ടി അതിക്രൂര ബലാത്സം​ഗത്തിന് ഇരയായതായി പൊലീസ് വെളിപ്പെടുത്തി. മുംബൈ മാഹിമിലെ എൽ ജെ റോഡിൽ നിന്നും പുലർച്ചെ മൂന്നു മണിയോടെയാണ് അജ്ഞാതനായ ഒരാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. തെരുവോരത്ത് കുടിൽ വച്ചാണ് പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. വീടിനുള്ളിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു പെൺകുട്ടി. വീടിനുള്ളിൽ നിന്നാണ് പെൺകുട്ടിയെ കാണാതാകുന്നത്.  

ഉറങ്ങുകയായിരുന്ന പിതാവ് എഴുന്നേറ്റ് നോക്കിയപ്പോൾ പെൺ‌കുഞ്ഞിനെ കാണാതാവുകയായിരുന്നു. അപ്പോൾത്തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പത്ത് മണിയോടെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെൺകുട്ടി ബലാത്സം​ഗത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായതായി പൊലീസ് വെളിപ്പെടുത്തി. കുട്ടികൾക്കെതിരായ ലൈം​ഗികാതിക്രമ നിയമ പ്രകാരം കേസെടുത്തതായി പൊലീസ് കമ്മീഷണർ വിക്രം ദേശ്മാൻ അറിയിച്ചു. കേസ് അന്വേഷിക്കുന്നതിനായി ഒന്നിലധികം അന്വേഷണ സംഘത്തെ നിയോ​ഗിച്ചതായും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios