Asianet News MalayalamAsianet News Malayalam

മധുവിന്‍റെ കൊലപാതകം:ബന്ധുക്കളുടെ ആരോപണം തളളി വനം വിജിലന്‍സ് റിപ്പോര്‍ട്ട്

  • സംഭവത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ക്ക് പങ്കില്ലെന്ന് റിപ്പോര്‍ട്ടില്‍.  
  • ഗുഹ കാട്ടിക്കൊടുത്തത് മരയ്ക്കാര്‍ എന്ന ആള്‍.
forest vigilance report on madhu murder case

പാലക്കാട്: അട്ടപ്പാടിയിലെ മധുവിന്‍റെ കൊലപാതകത്തില്‍  ബന്ധുക്കളുടെ ആരോപണം തളളി വനം വിജിലന്‍സ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ക്ക് പങ്കില്ലെന്ന് റിപ്പോര്‍ട്ടില്‍.  

ഗുഹ കാട്ടിക്കൊടുത്തത് മരയ്ക്കാര്‍ എന്ന ആള്‍. അക്രമികള്‍ക്ക് ഒപ്പം വനംവകുപ്പ് വാഹനം അകമ്പടി പോയിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഹെഡ് ഓഫ് ഫോറസ്റ്റിക് റിപ്പോര്‍ട്ട് കൈമാറി. 

അതേസയം, മധുവിന്‍റെ കൊലപാതകത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു . കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചു.  അന്വേഷണത്തിൽ സർക്കാർ മറുപടി നൽകണം . 15 ദിവസത്തിനകം റിപ്പോർട്ട് നൽകാമെന്ന് സ്റ്റേറ്റ് അറ്റോർണി നിര്‍ദേശിച്ചു . ഹൈക്കോടതി ജഡ്ജിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് . 

മധുവിനെ വനത്തില്‍ കയറി പിടികൂടി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 16 പ്രതികളാണ് ഉള്ളത്. ഇവരുടെ ജാമ്യാപേക്ഷ  പരിഗണിക്കുന്നത് മാര്‍ച്ച് ആറിലേക്ക് മാറ്റി. 

 

Follow Us:
Download App:
  • android
  • ios