Asianet News MalayalamAsianet News Malayalam

നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വധശിക്ഷ; കീഴ്ക്കോടതി വിധി ശരിവച്ച് ഹൈക്കോടതി

മാർച്ച് 2 നാണ് ജബൽപൂർ ജയിലിൽ മഹേന്ദ്രസിം​ഗ് ​ഗോണ്ടിന്റെ വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. ഈ വധശിക്ഷ നടപ്പിലായാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സം​ഗം ചെയ്യുന്നവർക്കെതിരെ നടപ്പിലാക്കിയ കർശന നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ പ്രതിയായിരിക്കും മഹേന്ദ്രസിം​ഗ് ​ഗോണ്ട്.
 

four year old girl raped at madhyapradesh teacher to death
Author
Madhya Pradesh, First Published Feb 4, 2019, 3:32 PM IST

മധ്യപ്രദേശ്: നാലുവയസ്സുകാരിയെ അതിക്രൂരമായി ബലാത്സം​ഗം ചെയ്ത അധ്യാപകന്റെ വധശിക്ഷ ശരിവച്ച് ഹൈകോടതി. മധ്യപ്രദേശിലെ സാത്ന ജില്ലാ കോടതിയാണ് അധ്യാപകനായ മഹേന്ദ്രസിം​ഗ് ​ഗോണ്ടിന്റെ വധശിക്ഷ ശരിവച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ 30 ന് കുട്ടിയെ ബലാത്സം​ഗം ചെയ്ത് കാട്ടിലുപേക്ഷിക്കുകയായിരുന്നു. കേസിൽ മാസങ്ങൾക്കുള്ളിൽ തന്നെ സെഷൻസ് കോടതി വിചാരണ പൂർത്തിയാക്കി വിധി പ്രഖ്യാപിച്ചിരുന്നു. വിധിയ്ക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളുകയും കീഴ്ക്കോടതിയുടെ വി​ധി ശരി വയ്ക്കുകയുമായിരുന്നു. 

പീഡനത്തിൽ കുട്ടിയുടെ കുടലിൽ പരിക്കേറ്റിരുന്നു. മാസങ്ങളോളം ദില്ലി എയിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞ പെൺകുട്ടി നിരവധി ശസ്ത്രക്രിയകൾക്ക് വിധേയമാകുകയും ചെയ്തിരുന്നു. മാർച്ച് 2 നാണ് ജബൽപൂർ ജയിലിൽ മഹേന്ദ്രസിം​ഗ് ​ഗോണ്ടിന്റെ വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. ഈ വധശിക്ഷ നടപ്പിലായാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സം​ഗം ചെയ്യുന്നവർക്കെതിരെ നടപ്പിലാക്കിയ കർശന നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ പ്രതിയായിരിക്കും മഹേന്ദ്രസിം​ഗ് ​ഗോണ്ട്.

പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം മരിച്ചെന്ന് കരുതി മഹേന്ദ്രസിം​ഗ് കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. വീട്ടുകാർ അന്വേഷിച്ചു ചെന്നപ്പോഴാണ് മൃതപ്രായയായി കിടക്കുന്ന പെൺകു‍ഞ്ഞിനെ കണ്ടത്. പൊലീസിന്റെ കൃത്യമായ ഇടപെടൽ മൂലം മണിക്കൂറുകൾക്കുള്ളിൽ പ്രതി മഹേന്ദ്രസിം​ഗിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സെപ്റ്റംബർ 29 ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടി നൽകിയ മൊഴിയും പ്രതിയുടെ കുറ്റസമ്മതവുമാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്. 
 

Follow Us:
Download App:
  • android
  • ios