Asianet News MalayalamAsianet News Malayalam

കഞ്ചാവ് കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ganja peddler dead in jail
Author
First Published Nov 28, 2017, 10:42 PM IST

കൊച്ചി: കഞ്ചാവ് കേസിൽ അറസ്റ്റിലായി കൊച്ചി കാക്കനാട് ജില്ലാ ജയിലിൽ  റിമാന്‍റിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ നദിയ ജില്ലക്കാരനായ മാമ്മൂർ ഷെയ്ക്കാണ് മരിച്ചത്. 37 വയസ്സായിരുന്നു. രാവിലെ ജയിലിൽ വെച്ച് നെഞ്ച് വേദനയെടുത്തതിനെ തുടർന്നാണ് ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.

ഇവിടെ വെച്ച് ഉച്ചക്ക് രണ്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാളെ പോസ്റ്റ്മോ‍ർട്ടം ചെയ്യും. കഴിഞ്ഞ നാലാം തിയതിയാണ് പെരുമ്പാവൂരിൽ നിന്ന് ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി ഇയാൾ പൊലീസ് പിടിയിലാവുന്നത്.
 

Follow Us:
Download App:
  • android
  • ios