Asianet News MalayalamAsianet News Malayalam

യുവ നടിയെ കടന്നുപിടിച്ചുവെന്ന ആരോപണം; യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനീയര്‍ മാപ്പു പറഞ്ഞു

George HW Bush Offers A Second Apology After Actress Accused Him Of Groping Her
Author
First Published Oct 26, 2017, 5:19 PM IST

വാഷിംഗ്ടണ്‍: യുവനടിയെ കടന്നുപിടിച്ചുവെന്ന ആരോപണത്തില്‍ യുഎസ് മുന്‍ പ്രസിഡന്റ് 93കാരനായ ജോര്‍ജ് എച്ച്.ഡബ്ള്യു.ബുഷ്​ മാപ്പു പറഞ്ഞു. നടി ഹീതെര്‍ ലിന്‍ഡിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്​ബുഷ്​സീനിയറിന്റെ വക്താവാണ് ബുഷിനുവേണ്ടി ക്ഷമാപണം നടത്തിയത്.ഒരു സാഹചര്യത്തിലും ബുഷ് ഇത്തരത്തില്‍ പെരുമാറില്ലെന്നും ബുഷിന്റെ തമാശ ലിന്‍ഡക്ക്​അനിഷ്‌ടമുണ്ടാക്കിയെങ്കില്‍ നിര്‍വ്യാജം മാപ്പുചോദിക്കുന്നുവെന്നും വക്താവ് അറിയിച്ചു. വീല്‍ചെയറിലിരുന്ന്​ഫോട്ടോക്ക്​പോസ്​ചെയ്തപ്പോള്‍ കൈ നടിയുടെ പിറകില്‍ തട്ടിയിരിക്കാം. എന്നാല്‍ നിഷ്കളങ്കമായ  പെരുമാറ്റത്തില്‍ അനിഷ്‌ടമുണ്ടായതില്‍ അദ്ദേഹം ആത്മാര്‍ഥമായി ക്ഷമാപണം നടത്തുകയാണെന്നും വക്താവ്​പറഞ്ഞു.

നാലു വര്‍ഷങ്ങള്‍ക്കു മുമ്പ്​ടെലിവിഷന്‍ സീരീസിന്റെ പ്രചരണപരിപാടിയില്‍ പങ്കെക്കുന്നതിനിടെ​ബുഷ്​സീനിയര്‍ തന്നെ കടന്നുപിടിച്ചുവെന്നാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. നടി പിന്നീട്​ഇന്‍സ്റ്റഗ്രാം പോസ്റ്റ്​ പിന്‍വലിച്ചു. മുന്‍ പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലും ബഹുമാനമുണ്ട്. എന്നാല്‍ ബുഷില്‍ നിന്ന്​അലോസരപ്പെടുത്തുന്ന അനുഭവം തനിക്കുണ്ടായെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

താന്‍ അഭിനയിച്ച പ്രശസ്ത ടെലിവിഷന്‍ ഷോയുടെ പ്രചരണ ചടങ്ങിലാണ്​മുന്‍ പ്രസിഡന്‍റായിരുന്ന ബുഷ്​ സീനിയറെ കണ്ടത്. അദ്ദേഹം തനിക്ക്​ ഹസ്​തദാനം ചെയ്​തില്ല. ഒരുമിച്ചു ഫോട്ടോയെടുക്കുമ്പോള്‍ രണ്ടുവട്ടം ബുഷ് തന്നെ പിന്നില്‍ തൊട്ടു. മൂന്നാം വട്ടവും ആവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ വീല്‍ചെയറിന് അടുത്തുണ്ടായിരുന്ന ഭാര്യ ബാര്‍ബറ തടയുകയാണുണ്ടായത്. പിന്നീട്​ മോശം ഭാഷയില്‍ തമാശ പറയുകയാണ്​ബുഷ് ചെയ്​തതെന്നും നടി ആരോപിച്ചിരുന്നു.സംഭവം നടക്കുമ്പാഴും ബുഷ് സീനിയര്‍ വീല്‍ചെയറിലായിരുന്നു.

 

Follow Us:
Download App:
  • android
  • ios