Asianet News MalayalamAsianet News Malayalam

ചൈനക്കാരിപ്പോള്‍ ഇങ്ങനൊക്കെയാണ് പാലമുണ്ടാക്കുന്നത്

glass bridge opened in china
Author
First Published Aug 21, 2016, 8:10 AM IST

430 മീറ്റര്‍ നീളത്തിലുള്ള പാലം. അതും 300 അടി ഉയരത്തില്‍.  മധ്യ ചൈനയില്‍ സാംഗ്ജിയാജിയിലെ ഗ്ലാസ്സ് പാലം സാഹസികരേയും സഞ്ചാരികളേയും ഒരു പോലെ ആകര്‍ഷിക്കുമെന്നുറപ്പാണ്. ടിയന്‍മെന്‍ പര്‍വ്വത ദേശീയോദ്യാനത്തിലെ രണ്ട് മലനിരകളെ ബന്ധിപ്പിക്കുന്ന ഈ പാലം 99 ഗ്ലാസ്സ് പാളികള്‍ അടുക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തില്‍ കയറി താഴോട്ടുനോക്കിയാല്‍ കൈകാലുകള്‍ വിറയ്ക്കും. 

ഇസ്രയേലി ആര്‍ക്കിടെക്റ്റായ ഹയിം ദോത്തനാണ് ലോകാത്ഭുതങ്ങളിലൊന്നായി വരെ ഭാവിയില്‍ മാറിയേക്കാവുന്ന ഈ പാലത്തിന്റെ നിര്‍മ്മാതാവ്. ഇനി പാലത്തിന്‍റെ നിര്‍മ്മാണ ചെലവ്. അതിലും ചൈന വിട്ടുവീഴ്ചക്ക് തയ്യാറായില്ല. പണം വാരിക്കോരി ചെലവഴിച്ച പാലത്തിന്റെ ഇതുവരെയുള്ള നിര്‍മ്മാണ ചെലവ് 34 ലക്ഷം അമേരിക്കന്‍ ഡോളറാണ്. സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ലാതെ നിര്‍മ്മിച്ച ഈ പാലത്തിലൂടെ നടക്കണമെങ്കില്‍ പക്ഷേ  ഒരു ദിവസം മുന്നേ റിസര്‍വ് ചെയ്യണം. കാരണം ദിവസം എണ്ണായിരം പേരെ മാത്രമേ പാലത്തില്‍ പ്രവേശിപ്പിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


 

Follow Us:
Download App:
  • android
  • ios