Asianet News MalayalamAsianet News Malayalam

ശ്രീധരൻ പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ

ശ്രീധരൻ പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ശ്രീധരന്‍പിളളയുടെ പ്രസംഗത്തെ തുടർന്ന് സന്നിധാനത്ത് സംഘർഷമുണ്ടായതായി സർക്കാർ ഹൈക്കോടതിയില്‍  സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു

government on sreedharan pillai case
Author
Kochi, First Published Nov 13, 2018, 10:42 AM IST

 

കൊച്ചി: ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻ പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. കോഴിക്കോട് നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് ശ്രീധരന്‍പിളളയ്ക്കെതിരെ കേസെടുത്തത്. ശ്രീധരന്‍പിളളയുടെ പ്രസംഗത്തെ തുടർന്ന് സന്നിധാനത്ത് സംഘർഷമുണ്ടായതായി സർക്കാർ ഹൈക്കോടതിയില്‍  സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അദ്ദേഹം ഇപ്പോള്‍‌ നടത്തുന്ന രഥയാത്രയിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കാൻ ശ്രമിക്കുകയാണ്. സമാധാനത്തിന് വേണ്ടിയല്ല ശ്രീധരന്‍പിളള രഥയാത്ര നടത്തുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

 പോരാട്ടം എന്നത് കൊണ്ട് പൂമാല കൊടുക്കണമെന്നോ  ബിരിയാണി കൊടുക്കണമെന്നോ  എന്നോ അല്ല ഉദ്ദേശിച്ചത് എന്നും ഡിജിപി കോടതിയെ അറിയിച്ചു. അതേസമയം, തന്‍റെ പ്രസംഗം പൂർണമായും കേൾക്കാതെയാണ് പോലീസ് കേസ് എടുത്തതെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വാദം. സ്വകാര്യ ചടങ്ങിൽ നടത്തിയ പ്രസംഗമായിരുന്നു.  കേസ് കൂടുതൽ വാദം കേള്‍ക്കുന്നതിനായി വ്യാഴാഴ്ചത്തോക്ക് മാറ്റി.


 

Follow Us:
Download App:
  • android
  • ios