Asianet News MalayalamAsianet News Malayalam

വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം ഇനി സൗജന്യം

  • വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം ഇനി സൗജന്യം
Government to now fully fund education of children of martyrs

ദില്ലി: സേവനത്തിനിടെ ജീവന്‍ നഷ്ടമാകുന്ന സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം പൂര്‍ണ്ണമായി ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം ഇറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തേ വിദ്യാഭ്യാസ ആനൂകൂല്യമെന്ന നിലയില്‍ 10000 രൂപാണ് ഒരു മാസം അനുവദിച്ചിരുന്നത്. ഈ പരിധിയിയാണ് ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നത്.  

കൂടാതെ സൈനിക സേവനത്തിടെ അംഗവൈകല്യം സംഭവിക്കുകയോ കാണാതാവുകയോ ചെയ്യുന്ന സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവും കേന്ദ്രം വഹിക്കും. 3400 കുട്ടികള്‍ക്കായി  5 കോടി രൂപയാണ് വിദ്യാഭ്യാസത്തിനായി ചെലവ് വരുന്നത്. മിലിറ്ററി ഓഫീസേഴ്സ് റാങ്കിന് താഴെയുള്ളവരുടെ മക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.

സര്‍ക്കാര്‍ സ്കൂളുകളിലോ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലോ  സൈനിക സ്‌കൂളുകളിലോ  കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള സ്‌കൂളുകളിലോ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഈ ആനുകൂല്യത്തിനായി പരിഗണിക്കുക. 1971 ലെ യുദ്ധത്തിന് ശേഷമാണ് വിദ്യാഭ്യാസ പദ്ധതിയ്ക്ക് വേണ്ടിയുളള ശുപാര്‍ശ ശമ്പള കമ്മീഷന്‍ നല്‍കുന്നത്. ഏഴാം ശമ്പള കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ വര്‍ഷമാണ് ആനുകൂല്യം മാസത്തില്‍ 10000 മായി നിജപ്പെടുത്തിയത്. 

Follow Us:
Download App:
  • android
  • ios