Asianet News MalayalamAsianet News Malayalam

സൗജന്യ ചികിത്സാ പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു

Government to stop free treatment schemes including karunya and sukrtham
Author
First Published Feb 17, 2017, 4:36 AM IST

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വമ്പന്‍ പദ്ധതികളായിരുന്നു കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാ പദ്ധതിയും സുകൃതവും. ഇവയടക്കം ഒന്‍പതിലേറെ സൗജന്യ ചികില്‍സാ പദ്ധതികളാണ് പിണറായി സര്‍ക്കാര്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നത്. പദ്ധതികള്‍ വഴി സൗജന്യ ചികിത്സ നല്‍കിയ ഇനത്തില്‍ കോടികളുടെ കടബാധ്യത ഉണ്ടായതോടെയാണ് ഈ നീക്കം. കാരുണ്യ ചികിത്സാ പദ്ധതിയ്‌ക്കായി ബജറ്റ് വിഹിതമായി ഇതുവരെ കിട്ടിയത് 925 കോടി രൂപ. ഇതില്‍ ബാക്കിയിരിപ്പുള്ളത് വെറും 14 കോടി രൂപ മാത്രമാണ്. പദ്ധതി അനുസരിച്ച് ചികില്‍സ നല്‍കിയ വകയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 192.33 കോടി രൂപയും സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി 662.32 കോടി രൂപയുമടക്കം 854.65 കോടി രൂപ സര്‍ക്കാര്‍ നല്‍കാനുമുണ്ട്.

സൗജന്യ ക്യാന്‍സര്‍ ചികില്‍സ പദ്ധതിയായ സുകൃതത്തിന്റെ കുടിശിക 18 കോടി കവിഞ്ഞു. കുടിശിക എങ്ങനെ തീര്‍ക്കുമെത്തതില്‍ വ്യക്തത വരുത്തിയിട്ടുമില്ല. കോടികള്‍ കുടിശിക ഉണ്ടെങ്കിലും തത്കാലം സൗജന്യ ചികില്‍സയെ ബാധിക്കില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. പുതിയ പദ്ധതി പ്രഖ്യാപിക്കുമെന്ന് പറയുമ്പോഴും പണം തന്നെയാണ് പ്രശ്നം.

Follow Us:
Download App:
  • android
  • ios