Asianet News MalayalamAsianet News Malayalam

ഗവര്‍ണറുടെ നടപടി; തര്‍ക്കം മുറുകുന്നു

Governor call chief minister issue
Author
First Published Aug 4, 2017, 1:13 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണ്ണറുടെ നടപടിയെ ചൊല്ലി വിവാദം തുടരുന്നു. വിളിച്ചുവരുത്തിയെന്ന ഗവർണ്ണറുടെ ട്വീറ്റ് ഫെ‍ഡറൽ സംവിധാനത്തെ ദുർബ്ബലപ്പെടുത്തുന്നതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ഗവർണ്ണർ വിളിച്ചതും അപ്പോൾ തന്നെ മുഖ്യമന്ത്രി പോയതും ശരിയായില്ലെന്നാണ് കാനം രാജേന്ദ്രന്റെ നിലപാട്. അതേ സമയം ഗവര്‍ണറുടേത് സൗഹാർദ്ദപരമായ നടപടിയാണെന്നാണ് സ്പീക്കറുടെ അഭിപ്രായം.

ഗവര്‍ണര്‍ പദവി തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന പ്രഖ്യാപിത നിലപാടുള്ള പാര്‍ട്ടിയാണ് സിപിഎം. രാഷ്ട്രീയ സംഘര്‍ഷങ്ങളുടേയും ക്രമസമാധാന തകര്‍ച്ചയുടേയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിച്ച് വരുത്തിയ ഗര്‍ണറുടെ നടപടിയെ പക്ഷെ സിപിഎം കാണുന്നത് രണ്ട് തരത്തിലാണ്. മുന്നണിക്കകത്ത് മാത്രമല്ല പാര്‍ട്ടിക്കത്തും ഗവര്‍ണറുടെ നടപടി തെറ്റെന്ന് വാദിക്കുന്നവരുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും സംസ്ഥാന സമിതി യോഗത്തിലും കടുത്ത വിമര്‍ശനമുയര്‍ന്നു. പിന്നാലെ സംസ്ഥാന സെക്രട്ടറി ദേശാഭിമാനിയിൽ നിലപാട് വിശദീകരിച്ചു. ഗവര്‍ണര്‍ വിളിച്ച് മുഖ്യമന്ത്രി പോകാതിരുന്നാൽ അത് വൻ വിവാദമാകുമായിരുന്നു. പിണറായി രാജ് ഭവനിലേക്ക് പോയതും ഗവര്‍ണറുമായുള്ള നല്ല ബന്ധത്തിന്റെ പേരിലാണ്. പക്ഷേ കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രിയെ വിളിച്ച് വരുത്തിയെന്ന ട്വീറ്റ് ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്നതായതിനാൽ  ഗവര്‍ണര്‍ ഒഴിവാക്കണമായിരുന്നു . ക്രമസമാധാന പാലനത്തിൽ തലയിടാൻ ആരെയും അനുവദിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി .

അതേസമയം വിവാദത്തോട് പാര്‍ട്ടിക്കകത്തോ പുറത്തോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിട്ടില്ല


 

Follow Us:
Download App:
  • android
  • ios