Asianet News MalayalamAsianet News Malayalam

നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയെന്ന് ഗവര്‍ണര്‍

governor remarks in policy speech
Author
First Published Jan 22, 2018, 9:48 AM IST

തിരുവനന്തപുരം: മാനുഷിക വിഭവശേഷിയിൽ യുഎൻ മാനദണ്ഡമനുസരിച്ച് കേരളം രാജ്യത്ത് ഒന്നാമതെന്നും അഴിമതി രഹിത സംസ്ഥാനമെന്നും വിലയിരുത്തലുണ്ടെന്നും ഗവര്‍ണര്‍നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. 100,% വൈദ്യുതീകരണവും വെളിയിട വിസർജ്യ വിമുക്തവുമായ സംസ്ഥാനമാണ് കേരളമെന്നും ട്രാൻസ്ജന്റർ വിഭാഗത്തിന് നൽകിയ പരിഗണനയിലും ഒന്നാമതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 

അന്യസംസ്ഥാന തൊഴിലാളികൾക്ക് കേരളത്തില്‍ ഒരു ഭീഷണിയും ഇല്ലെന്നും അത്തരം പ്രചരണങ്ങൾ അപലപനീയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ക്രമസമാധനത്തിലും കേരളം മുന്നിലാണെന്നും നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനവും പരിസര മലിനീകരണവും വെല്ലുവിളികളാണെന്നും അതിനെ മറികടക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

ഓഖിയിൽ സംസ്ഥാന സർക്കാറിന്റെ പ്രവർത്തനം പ്രശംസനീയമെന്നും കാണാതായവർക്ക് വേണ്ടിയും ധനസഹായം നൽകുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വിശദമാക്കി. നേഴ്സുമാർക്ക് മിനിമം വേതനം ഉറപ്പാക്കുമെന്നും കായിക വികസനത്തിന് പ്രത്യേക കമ്പനി രൂപീകരിക്കുമെന്നും സ്പെഷ്യൽ പർപ്പസ് വെഹിക്കിള്‍ ലഭ്യമാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പദ്ധതികൾ രൂപീകരിക്കും വിനോദ സഞ്ചാര വികസനത്തിന് ടൂറിസം റഗുലേറ്ററി അതോറിറ്റി യാഥാർത്ഥ്യമാക്കുമെന്നും കേരളത്തെ വ്യവസായ സൗഹൃദമാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

വ്യവസായം തുടങ്ങാൻ ഏകജാലക സംവിധാനം വഴി അനുമതി നല്‍കുമെന്നും തീരദേശ മേഖലയിൽ കടലിൽ നിന്ന് 250 മീറ്റർ ത്രിഡി മാപ്പിംഗ് നടത്തി പ്രശ്നബാധിത മേഖല കണ്ടെത്തുമെന്നും തീരദേശ മേഖലയിൽ മദ്യാസക്തി കുറക്കാൻ ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ ബാങ്ക് ഈ വർഷം തന്നെ വരുമെന്നും കിനാലൂരിൽ ആധുനിക ലഹരി മുക്ത കേന്ദ്രം ആരംഭിക്കുമെന്നും കെഎസ്ആർടിസിയെ സമയബന്ധിതമായി പുനസംഘടിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 

നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. ഫെബ്രുവരി രണ്ടിനാണ് സംസ്ഥാന ബജറ്റ്. ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയിലെത്തി. ഭരണ സ്തംഭനം , വിലക്കയറ്റം , കൊലപാതകങ്ങൾ ഈ വിഷയങ്ങള്‍ ആയുധമാക്കിയാണ് പ്രതിഷേധം. സാമ്പത്തിക പ്രതിസന്ധികാലത്ത്  പുതിയ നയം എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

Follow Us:
Download App:
  • android
  • ios