Asianet News MalayalamAsianet News Malayalam

ഗ്രീക്ക് അംബാസിഡർ കൊല്ലപ്പെട്ടു; കാരണം ഭാര്യയുടെ അവിഹിത ബന്ധം

Greek ambassador to Brazil killed widow and 2 men questioned
Author
New Delhi, First Published Dec 31, 2016, 7:25 AM IST

റിയോ ഡി ജനീറോ: ബ്രസീലിലെ ഗ്രീക്ക് അംബാസിഡർ കിരിയകോസ് അമിറിഡീസിനെ കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകൻ. ഭാര്യ ഫ്രാൻങ്കോയിസ് അമിറിഡീസിന്റെ നിർദേശപ്രകാരം സെർജിയോ ഗോമസ് എന്ന പോലീസ് ഉദ്യോഗസ്‌ഥനാണ് അമിറിഡീസിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം അറിയിച്ചു. സംഭവത്തിൽ ഫ്രാൻങ്കോയിസ് അമിറിഡീസ്, സെർജിയോ ഗോമസ് ഇയാളുടെ ബന്ധു എഡ്യൂറോ മേലോ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. 

ബ്രസീലിലെ ഗ്രീക്ക് അംബാസിഡർ കിരിയകോസ് അമിറിഡീസിനെ വെള്ളിയാഴ്ച കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. തിങ്കളാഴ്ച പുതുവത്സര ആഘോഷങ്ങൾ നടക്കുന്ന കോപ്പകബാന ബീച്ചിലെക്കു പോകവെയാണ് അദ്ദേഹത്തെ കാണാതായത്. റിയോയിലെ ഒരു ഫ്ളൈഓവറിനു താഴെയാണ് ഇദ്ദേഹത്തിന്‍റെ കാർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 
 

Follow Us:
Download App:
  • android
  • ios