Asianet News MalayalamAsianet News Malayalam

ഭർത്താവിന്റെ വെട്ടേറ്റു പിടയുന്ന യുവതിയുടെ വീഡിയോ മൊബൈലിൽ പകർത്തി അയൽക്കാർ

Help Me Begged Woman Slashed With Axe
Author
Delhi, First Published Jul 3, 2017, 3:50 PM IST

ഹരിയാന: ഭർത്താവിന്റെ വെട്ടേറ്റു  പിടയുന്ന യുവതിയുടെ വീഡിയോ മൊബൈലിൽ  പകർത്തി അയൽക്കാർ. ഹരിയാനയിലെ ബാരോലി എന്ന ഗ്രാമത്തിൽ വെളളിയാഴ്ച്ചയായിരുന്നു സംഭവം. വേദന കൊണ്ട് നിലവിളിക്കുന്ന സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം ദ്യശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു അയൽവാസികൾ ചെയ്തത്. 

യുവതി വേദന കൊണ്ട് പിടയുന്ന ദ്യശ്യങ്ങൾ ഇതിനോടകം ആയിരങ്ങളാണ് സോഷ്യൽ മീഡിയലൂടെ കണ്ടത് . 'എന്നെ രക്ഷിക്കൂ..' എന്ന് പറഞ്ഞ് കരയുന്ന യുവതിയുടെ ശബ്ദവും വീഡിയോയിൽ വ്യക്തമായി കേൾക്കാം. യുവതിയെ കൂടാതെ പൊട്ടിക്കരയുന്ന അവരുടെ മക്കളുടെ  ദ്യശ്യവും വീഡിയോയിൽ വ്യക്തമാണ്. തന്നെ വഞ്ചിച്ചുവെന്ന പേരിലാണ് ഭർത്താവ് യുവതിയെ ഉപദ്രവിച്ചത്.

വെളളിയാഴ്ച്ച വൈകുന്നേരം യുവതി വീട്ടിൽ എത്തുമ്പോൾ ഭർത്താവ് മദ്യപിക്കുകയായിരുന്നു. യുവതിയുടെ കണ്ണിൽ മുളക് പൊടി വിതറിയതിനു ശേഷം വയറ്റിൽ ചവിട്ടുകയും  ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. തുടർന്നാണ് മഴു കൊണ്ട് യുവതിയെ വെട്ടിയത്.

വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോഴും യുവതി വേദന കൊണ്ട് പുളയുകയായിരുന്നു. ഈ സമയം ദ്യശ്യങ്ങൾ പകർത്തുകയായിരുന്ന യുവാവിനെ പോലീസ് ശാസിക്കുകയും ചെയ്തു. യുവതിയുടെ ഭർത്താവിനെ  പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

Follow Us:
Download App:
  • android
  • ios