news
By Web Desk | 04:50 PM April 13, 2018
സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Highlights

  • സെന്‍കുമാര്‍ വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്ന കേസാണ് റദ്ദാക്കിയത്.  

കൊച്ചി: മുന്‍ ഡിജിപി സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. സെന്‍കുമാര്‍ വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്ന കേസാണ് റദ്ദാക്കിയത്.  

സെന്‍കുമാര്‍ 2016 ജൂണ്‍ മാസം മുതല്‍ പത്ത് മാസം അവധിയെടുത്ത് വ്യാജരേഖകള്‍ ചമച്ച് ശമ്പളവും ആനുകൂല്യവും നേടിയെന്നായിരുന്നു കേസ്.  ഈ കേസില്‍‌ വിജിലന്‍സ് നേരത്തെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി നേരത്തെ തന്നെ വിജിലന്‍സ് കോടതിയുടെ തീരുമാനം റദ്ദ് ആക്കുകയും സുപ്രീം കോടതി ശരി വെക്കുകയും ചെയ്തിരുന്നു. 


 

Show Full Article


Recommended


bottom right ad